Quantcast

യോഗ്യതപോലും ലഭിച്ചില്ല: ഏകദിന ലോകകപ്പിന് വെസ്റ്റ് ഇൻഡീസ് ഇല്ല, സ്‌കോട്‌ലാൻഡിനോട് തോറ്റ് പുറത്ത്‌

ചരിത്രത്തിലാദ്യമായാണ് വെസ്റ്റ്ഇൻഡീസ് ഏകദിന ലോകകപ്പിനില്ലാതെ പോകുന്നത്

MediaOne Logo

Web Desk

  • Published:

    1 July 2023 2:45 PM GMT

west indies and scotland world cup qulifying match
X

വെസ്റ്റ്ഇന്‍ഡീസ്- സ്കോട്ലാന്‍ഡ് മത്സരത്തില്‍ നിന്നും 

ഹരാരെ: നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനോട് തോറ്റതോടെ വെസ്റ്റ്ഇൻഡീസിന് ഏകദിന ലോകകപ്പ് യോഗ്യത കിട്ടിയില്ല. ഇന്ത്യയിൽ ഈ വർഷം ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് വെസ്റ്റ്ഇൻഡീസ് ഏകദിന ലോകകപ്പിനില്ലാതെ പോകുന്നത്. രണ്ട് തവണ ഏകദിന ലോകകപ്പിൽ കിരീടം ചൂടിയ വിൻഡീസാണ് ഇവ്വിതം തകർന്ന് തരിപ്പണമായത്.

1975ൽ ലോകകപ്പ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഏകദിന ലോകകപ്പ് വരെ വിൻഡീസ് ഉണ്ടായിരുന്നു. ടോസ് നേടിയ സ്‌കോട്ട്‌ലാൻഡ് വിൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 43.5 ഓവറിൽ വിൻഡീസിന് 181 റൺസ് മാത്രമെ നേടാനായുള്ളൂ. അതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 45 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. അഞ്ച് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. റൊാമരിയോ ഷെപ്പാർഡ്(36) നിക്കോളാസ് പുരാൻ(21) എന്നിവർ പൊരുതി നോക്കിയെങ്കിലും അച്ചടക്കമുള്ള സ്‌കോട്ട്‌ലാൻഡ് ബൗളർമാർക്ക് മുന്നിൽ വിൻഡീസ് വീഴുകയായിരുന്നു.

സ്‌കോട്ട്‌ലാൻഡിനായി ബ്രാണ്ടൻ മക്മുല്ലം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് സോളെ, മാർക്ക് വാട്ട്, ക്രിസ് ഗ്രീവസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും സ്‌കോട്ട്‌ലാൻഡിനെ വിറപ്പിക്തകാൻ വിൻഡീസിനായില്ല. 43.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി സ്‌കോട്ട്‌ലാൻഡ് വിജയലക്ഷ്യം മറികടന്നു. 74 റൺസ് നേടിയ മാത്യു ക്രോസും 69 റൺസ് നേടിയ ബ്രാണ്ടൻ മക്ക്മുല്ലനുമാണ് വിൻഡീസിന്റെ പ്രതീക്ഷകളത്രയും തല്ലിക്കെടുത്തിയത്. നേരത്തെ തന്നെ വിൻഡീസിന്റെ ഭാവി തുലാസിലായിരുന്നു.

യോഗ്യതയുടെ പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ തോറ്റിരുന്നു. അതിനാൽ തന്നെ ഇന്ത്യയിലേക്ക് ടിക്കറ്റ് ലഭിക്കാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടിയിരുന്നു. ശ്രീലങ്കയും സിംബാബ്‌വെയുമാണ് ടിക്കറ്റ് ഉറപ്പിച്ചത്.

TAGS :

Next Story