Quantcast

ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് വീണ്ടുമെത്തുമോ ഡികെ; 2022 ആവർത്തിക്കുമെന്ന് ആരാധകരുടെ വിമർശനം

വീണ്ടുമൊരു വിശ്വകപ്പിന് കളമൊരുങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളിൽ തകർപ്പൻ പ്രകടനമാണ് വെറ്ററൻ താരം പുറത്തെടുക്കുന്നത്.

MediaOne Logo

Sports Desk

  • Updated:

    2024-04-12 10:34:09.0

Published:

12 April 2024 10:15 AM GMT

ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് വീണ്ടുമെത്തുമോ ഡികെ; 2022 ആവർത്തിക്കുമെന്ന് ആരാധകരുടെ വിമർശനം
X

മുംബൈ: വീണ്ടുമൊരു ട്വന്റി 20 ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇന്ത്യൻ ടീം സെലക്ഷൻ സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. ഐപിഎല്ലിലെ പ്രകടനമായിരിക്കും ലോകകപ്പ് സ്‌ക്വാർഡിലേക്കുള്ള മാനദണ്ഡമെന്ന കാര്യത്തിൽ സംശയമേതുമില്ല. അടുത്തമാസം ആദ്യം ടീം പ്രഖ്യാപനം നടത്താനാണ് സെലക്ഷൻ കമ്മിറ്റി ഒരുങ്ങുന്നത്. എന്നാൽ ഇതുവരെയുള്ള മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രതീക്ഷവെച്ച താരങ്ങൾ മങ്ങുകയാണ്. അപ്രതീക്ഷിത താരങ്ങളുടെ ഉദയത്തിനും ഐപിഎൽ 17ാം സീസൺ കാരണമാകുന്നു.

ഐപിഎൽ ഉജ്ജ്വല പ്രകടനവുമായി 2022 ലോകകപ്പ് ടീമിൽ ഇടം പിടിച്ച് ഏവരേയും ഞെട്ടിച്ച താരമാണ് ദിനേശ് കാർത്തിക്. രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വിശ്വകപ്പിന് കളമൊരുങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളിൽ തകർപ്പൻ പ്രകടനമാണ് വെറ്ററൻ താരം പുറത്തെടുക്കുന്നത്. ഇതോടെ ഡികെയെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും ശക്തമായി. എന്നാൽ ഐപിഎൽ പ്രകടനം കണ്ട് ടീമിലെടുത്താൽ 2022 ലോകകപ്പ് അനുഭവമായിരിക്കുമെന്ന തരത്തിലുള്ള വിമർശനവുമുയർന്നിട്ടുണ്ട്. ഐപിഎല്ലിന് തൊട്ടുപിന്നാലെ ലോകകപ്പിനെത്തിയ ഡികെ തീർത്തും നിറംമങ്ങിയിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങളെ മാറ്റിനിർത്തിയാണ് അന്ന് തമിഴ്‌നാട് താരത്തിന് അവസരം നൽകിയത്.

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 23 പന്തിൽ 53 റൺസാണ് താരം അടിച്ചെടുത്തത്. നാല് സിക്സും അഞ്ച് ഫോറും സഹിതമാണ് മികച്ച പ്രകടം നടത്തിയത്. ആകാശ് മധ്വാൾ 16ാം ഓവറിൽ തേർഡ്മാനിലൂടെ തുടരെ ബൗണ്ടറി നേടിയ താരത്തിന്റെ ബാറ്റിങ് ശ്രദ്ധിക്കപ്പെട്ടിരുന്നു. തേർഡ്മാനിൽ ഫീൽഡറെ നിർത്തിയിട്ടും ചെറിയ പഴുതിലൂടെ ബൗണ്ടറി നേടി ക്ലാസ് തെളിയിച്ചു.

ഇതിന് പിന്നാലെ ഡിക്കെക്ക് സമീപമെത്തിയ രോഹിത് ശർമ്മ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഓവറിന് ശേഷം കാർത്തികിന് അടുത്തേക്കെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ താരത്തെ അഭിനന്ദിക്കുകയും ചെയ്തു. സബാഷ് ഡികെ. ടി20 ലോകകപ്പിൽ ഇടം നേടാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. നിങ്ങളെന്തായാലും ലോകകപ്പ് കളിക്കണം.തമാശയായി ഹിറ്റ്മാൻ പറഞ്ഞു. ഈസമയം വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും സമീപമുണ്ടായിരുന്നു. സ്റ്റമ്പ് മൈക്ക് ഹിറ്റ്മാൻ പറയുന്നത് കൃത്യമായി പിടിച്ചെടുത്തു. 19-ാം ഓവറിൽ ജസ്പ്രിത് ബുമ്രയ്ക്കെതിരെ ഒരു സിക്സ് പായിക്കാനും കാർത്തികിന് സാധിച്ചിരുന്നു. ഈ ഐപിഎൽ തന്റെ അവസാനത്തേതാണെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story