Quantcast

അർദ്ധ സെഞ്ച്വറി നേടുന്ന പ്രായം കൂടിയ ക്രിക്കറ്ററായി ദിനേശ് കാർത്തിക്‌

ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായും കൂടിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്‍റെ പേരിലായത്.

MediaOne Logo

Web Desk

  • Published:

    18 Jun 2022 4:41 AM GMT

അർദ്ധ സെഞ്ച്വറി നേടുന്ന പ്രായം കൂടിയ ക്രിക്കറ്ററായി ദിനേശ് കാർത്തിക്‌
X

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിയിൽ തകർത്തുകളിച്ച ദിനേശ് കാർത്തികിനൊരു റെക്കോർഡ് കൂടി. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കൂടിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്‍റെ പേരിലായത്. ഇന്നലെ അർധ സെഞ്ച്വറി നേടുമ്പോള്‍ 37 ആയിരുന്നു കാര്‍ത്തികിന്റെ പ്രായം.

2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ച്വറി നേടിയ എം.എസ് ധോണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്നിട്ടും ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്‍റെ മികച്ച ബാറ്റിങായിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം മത്സരത്തിലായിരുന്നു കാര്‍ത്തക്കിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം നിര്‍ണായക 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കാര്‍ത്തിക് പങ്കാളിയായി. നാലാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് 82 റൺസിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റാണ് ആവേശ് ഖാൻ വീഴ്ത്തിയത്.

ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 16.5 ഓവറിൽ 87 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

Summary-Dinesh Karthik surpasses MS Dhoni's massive feat with blistering fifty in India vs South Africa 4th T20I

TAGS :

Next Story