Quantcast

ഇംഗ്ലണ്ട് വിളിച്ചു, ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത്‌ ബെസ്: വീണ്ടും വിവാദം

ബെസിന്റേത് എന്ന പേരില്‍ ചില ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2021-06-08 11:56:36.0

Published:

8 Jun 2021 10:57 AM GMT

ഇംഗ്ലണ്ട് വിളിച്ചു, ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത്‌ ബെസ്: വീണ്ടും വിവാദം
X

വംശീയവും ലൈംഗികച്ചുവയുള്ളതുമായ ട്വീറ്റുകളുടെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ട ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഒല്ലി റോബിന്‍സണിന് പിന്നാലെ മറ്റൊരു വിവാദവും. പകരക്കാരനായി വന്ന ഡോം ബെസിനെ ചൊല്ലിയാണ് പുതിയ വിവാദം. ഡോം ബെസ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെയാണ് സംശയങ്ങള്‍ കനപ്പെട്ടത്.

ബെസിന്റേത് എന്ന പേരില്‍ ചില ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിന്നാലെയാണ് അക്കൗണ്ട് തന്നെ താരം പിന്‍വലിച്ചത്. ഇന്ത്യക്കെതിരെയാണ് ഡോം ബെസ് അവസാനമായി കളിച്ചത്. രണ്ട് ടെസ്റ്റുകളിലായി അഞ്ച് വിക്കറ്റുകള്‍ ബെസ് വീഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോം നിലനിര്‍ത്താനാവാതെ വന്നതോടെയാണ് ബെസിനെ ഇംഗ്ലണ്ട് ഒഴിവാക്കിയത്.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് 27കാരനായ റോബിന്‍സണ്‍ സസ്‌പെന്‍ഷന്‍ നേരിട്ടത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളാണ് താരത്തിന് വിനയായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറ്റ മത്സരം കളിക്കവെയാണ് താരത്തിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയത്.

ഏഷ്യക്കാരെയും മുസ്‌ലിംകളെയുമൊക്കെ അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ലൈംഗിക അധിക്ഷേപങ്ങൾ നിറഞ്ഞ ട്വീറ്റുകളും താരത്തിന്റെതായുണ്ട്. 2012ലെ ട്വീറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം പക്വതയില്ലാത്ത കാലത്ത് താൻ ചെയ്ത ട്വീറ്റുകളെന്നായിരുന്നു റോബിന്‍സണിന്‍റെ പ്രതികരണം.

TAGS :

Next Story