Quantcast

'പാകിസ്താനെ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയില്ല, അതാണ് ഒപ്പം കളിക്കാത്തത്: അബ്ദുൾ റസാഖ്

പാകിസ്താൻ കളിക്കാരുടെ കഴിവ് മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമാണെന്നും അബ്ദുൾ റസാഖ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Oct 2021 12:35 PM GMT

പാകിസ്താനെ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയില്ല, അതാണ് ഒപ്പം കളിക്കാത്തത്: അബ്ദുൾ റസാഖ്
X

പാകിസ്താനൊപ്പം കളിച്ചാൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന ഭയം കൊണ്ടാണ് ഇന്ത്യ കളിക്കാത്തത് എന്ന് പാക് മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ്. പാകിസ്താന്റെ ഒപ്പം എത്താൻ ഇന്ത്യക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും അബ്ദുൾ റസാഖ് പറഞ്ഞു.

പാകിസ്താൻ കളിക്കാരുടെ കഴിവ് മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. എന്നാൽ കഴിവ് നോക്കൂ. നമുക്ക് ഇമ്രാൻ ഖാനും അവർക്ക് കപിൽ ദേവും. താരതമ്യം ചെയ്താൽ കപിൽദേവിനേക്കാൾ മികവ് ഇമ്രാൻ ഖാനാണ്. ഞങ്ങൾക്ക് വസീം അക്രം ഉണ്ട്. എന്നാൽ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല. ഞങ്ങൾക്ക് ജാവേദ് മിയാൻദാദും അവർക്ക് ഗാവസ്‌കറുമുണ്ടായി. പിന്നെ നമുക്ക് ഇൻസമാമിനേയും യൂസഫ് യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവർക്ക് ദ്രാവിഡും സെവാഗും. പാകിസ്താൻ എല്ലായ്പ്പോഴും മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതിനാലാണ് പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ താത്പര്യപ്പെടാത്തത്, അബ്ദുൾ റസാഖ് പറഞ്ഞു.

2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യ-പാക് പോര് ഇനി ആരാധകരുടെ മുന്നിലേക്ക്് എത്തുക. ഒക്ടോബർ 24നാണ് ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ പോര്.

TAGS :

Next Story