Quantcast

ബെഞ്ചിലിരിക്കാന്‍ ആരെയും തെരഞ്ഞെടുക്കുന്നില്ല, ടീമിലുള്ള എല്ലാവരും യോഗ്യര്‍: ദ്രാവിഡ്

ടീമില്‍ ഉള്ളവരെ അവധി ആഘോഷിക്കാനല്ല സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 July 2021 11:27 AM GMT

ബെഞ്ചിലിരിക്കാന്‍ ആരെയും തെരഞ്ഞെടുക്കുന്നില്ല, ടീമിലുള്ള എല്ലാവരും യോഗ്യര്‍: ദ്രാവിഡ്
X

ഏറ്റവും അര്‍ഹിക്കുന്നവര്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിട്ടുള്ളതെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീം സ്‌ക്വാഡിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ദ്രാവിഡിന്റെ പ്രതികരണം. കോവിഡ് കാരണം ടീമിലെ 9 പേര്‍ ഐസൊലേഷനില്‍ പോയതിനെ തുടര്‍ന്ന്, ലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ അവശേഷിച്ച പതിനൊന്ന് പേരെ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ഇന്ത്യ.

ടീമില്‍ ഉള്ളവരെ അവധി ആഘോഷിക്കാനല്ല സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത്. ടീമിലെടുത്തിട്ടുള്ള എല്ലാവരും കളത്തിലിറങ്ങാന്‍ യോഗ്യരായിരിക്കും. എല്ലാവരും ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. ബെഞ്ചില്‍ ഇരിക്കാന്‍ മാത്രം ആരെയും ടീമിലെടുക്കുന്നില്ലെന്ന് ദ്രാവിഡ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടീമില്‍ അവശേഷിച്ച കളിക്കാരില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാരെയും ആറു ബൗളര്‍മാരെയും ഇറക്കിയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങിയത്. ഇതില്‍, ദേവദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്‌വാദ്, നിതീഷ് റാണ, ചേതന്‍ സകരിയ എന്നിവരുടെ അരങ്ങേറ്റ മത്സരമായിരുന്നു ലങ്കക്കെതിരെ നടന്നത്.

മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ടീമിലിടം ലഭിച്ച അരങ്ങേറ്റക്കാര്‍ക്കൊന്നും തിളങ്ങാനും സാധിച്ചില്ല. മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇരു ടീമുകള്‍ക്കും ഓരോ ജയം വീതമാണുള്ളത്. പരമ്പര സ്വന്തമാക്കാന്‍ ഇന്ന് നടക്കുന്ന അവസാന മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

TAGS :

Next Story