'ബാറ്റ് കടിച്ച് തിന്നുന്ന ധോണി'; പിന്നിലുള്ള രഹസ്യം ഇതാണ്
ഡൽഹിക്കെതിരെ ചെന്നൈ ബാറ്റിങ്ങിനിടെ ടീം ഡഗൗട്ടിൽ റോബിൻ ഉത്തപ്പയ്ക്കു സമീപം ഇരുന്ന് ധോനി ബാറ്റിൽ കടിച്ചു വലിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയായി
മുംബൈ: ബാറ്റിങിന് ഇറങ്ങാനായി ഇരിക്കുമ്പോൾ സ്വന്തം ക്രിക്കറ്റ് ബാറ്റ് കടിച്ചു വലിക്കുന്ന വിചിത്ര സ്വഭാവമുള്ള ആളാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി. ഇന്ത്യക്കായി കളിക്കുന്ന കാലത്തും ധോണി ബാറ്റ് കടിച്ച് ഇരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. സമാനമായി ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിലും ധോണി ശീലം ആവർത്തിച്ചു.
'ഈറ്റിങ് ദി ബാറ്റ്' എന്ന പേരിലാണ് ധോണിയുടെ ഈ ശീലം പ്രചാരത്തിലുള്ളത്. ഡൽഹിക്കെതിരെ ചെന്നൈ ബാറ്റിങ്ങിനിടെ ടീം ഡഗൗട്ടിൽ റോബിൻ ഉത്തപ്പയ്ക്കു സമീപം ഇരുന്ന് ധോനി ബാറ്റിൽ കടിച്ചു വലിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയായി. ഇപ്പോഴിതാ ധോണിയുടെ വിചിത്രമായ ഈ ശീലത്തിനു പിന്നിലെ കാരണം പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. മിശ്രയുടെ വിശദീകരണത്തോടെ സംഭവത്തിന് ക്ലാരിറ്റിയും വന്നു.
'എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചു തിന്നുന്നത് എന്ന ആശങ്കയായിരിക്കും നിങ്ങൾക്ക്. ധോണി ബാറ്റിന്റെ ടേപ് നീക്കം ചെയ്യുന്ന കാഴ്ചയാണത്. താൻ ഉപയോഗിക്കുന്ന ബാറ്റ് എല്ലായ്‌പ്പോഴും വൃത്തിയോടെയിരിക്കണം എന്ന് ധോണി ആഗ്രഹിക്കുന്നുണ്ട്. ധോണിയുടെ ബാറ്റിൽ നിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നിൽക്കുന്നതായി നിങ്ങൾക്കു കാണാൻ സാധിക്കില്ല' മിശ്ര ട്വിറ്ററിൽ കുറിച്ചു.
Adjust Story Font
16