16ാം വയസില്‍ രഞ്ജി അരങ്ങേറ്റം, ആദ്യ കളിയില്‍ത്തന്നെ മാന്‍ ഓഫ് ദ മാച്ച്; ഏദന്‍ ആപ്പിള്‍ ടോം... കേരളത്തിന്‍റെ പുത്തന്‍ താരോദയം
മേഘാലയക്കെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽത്തന്നെ മാൻ ഓഫ് ദി മാച്ച് ആയ ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ഏദൻ.
ഇന്ത്യയുടെ ജഴ്സിയിൽ കളിക്കുകയാണ് തന്‍റെ സ്വപ്നമെന്ന്, കേരള ക്രിക്കറ്റിലെ പുതിയ താരോദയം ഏദൻ ആപ്പിൾ ടോം. എട്ടു വയസു മുതലുള്ള, പരിശ്രമത്തിന്‍റെ ഫലമാണ്, മികച്ച തുടക്കത്തിന് തുണയായതെന്നും ഏദന്‍. മേഘാലയക്കെതിരായ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽത്തന്നെ മാൻ ഓഫ് ദി മാച്ച് ആയ ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ഏദന്‍.
അമ്പരിപ്പിക്കുന്ന പ്രകടനമാണ് രാജ്‌കോട്ടിൽ ഏദൻ ആപ്പിൾ ടോം പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സിലുമായി ആറു വിക്കറ്റുകൾ. ഏകപക്ഷീയമായ വിജയത്തിലൂടെ കേരളം മേഘാലയയെ പരാജയപ്പെടുത്തിയപ്പോൾ, കളിയിലെ താരമായതും ഏദൻ തന്നെ. ക്രിക്കറ്റ് ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലൂടെടെയാണ് കടന്നുപോകുന്നതെന്നായിരുന്നു ഏദന്‍റെ ആദ്യ പ്രതികരണം.
കുടുംബത്തിന്‍റെ പിന്തുണയാണ് തന്‍റെ ബലമെന്ന് കരുതുന്ന 16 കാരന് പരിശീലകരെക്കുറിച്ച് പറയാനും നൂറു നാവാണ്. കോച്ച് സോണി ചെറുവത്തൂരിന്‍റെയും കേരള ടീമിന്‍റെ പരിശീലകൻ ടിനു യോഹന്നാന്‍റെയും സഹതാരങ്ങളുടെയും പിന്തുണയാണ് തനിക്ക് മത്സരങ്ങളില്‍ കരുത്തായതെന്നും ഏദന്‍ പറയുന്നു.
Adjust Story Font
16