മുംബൈക്ക് അംബാനിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇലോണ്‍ മസ്ക്കുണ്ടെടാ..! ആര്‍.സി.ബി ആരാധകരുടെ ഈ വാദത്തിന് പിന്നിലെന്ത്?
ബുധനാഴ്ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി ഗ്ലെൻ മാക്സ്വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു
ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളായ ഇലോൺ മസ്ക് ഇന്ത്യൻ പ്രീമിയർ ലീഗ് കാണാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരം ഉണ്ട് എന്നാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരുടെ അവകാശവാദം. 'മാക്സ്വെൽ അവശ്വസനീയമായിരുന്നു' എന്ന മസ്കിന്‍റെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ബുധനാഴ്ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി ഗ്ലെൻ മാക്സ്വെൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പുറത്താകാതെ മാക്സ്‍വെല്‍ നേടിയ അര്‍ദ്ദ സെഞ്ച്വറിയാണ് ആര്‍.സി.ബിയെ വിജയത്തിലേക്ക് നയിച്ചത്. അതിന് പിന്നാലെയാണ് Maxwell is incredible എന്ന് മസ്ക് ട്വീറ്റ് ചെയ്തത്.
മുംബൈ ഇന്ത്യൻസിന് അംബാനിയുണ്ടെങ്കിൽ ആർ.സി.ബിക്ക് ഇലോൺ മസ്ക് ഉണ്ടെന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്. എന്നാല്‍ മക്സ്ക് യഥാര്‍ഥത്തില്‍ ക്രിക്കറ്റ് താരം മാക്സ്‍വെല്ലിനെത്തന്നെയാണോ ഉദ്ദേശിച്ചത്?
ജെയിംസ് ക്ലർക്ക് മാക്സ്വെല്ലിനെയായിരുന്നു ഇലോൺ മസ്ക് തന്‍റെ ട്വീറ്റില്‍ ഉദ്ദേശിച്ചത്. ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് സ്പെയ്സ് ഡോട്ട് കോം പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു 'മാക്സ്വെൽ അവിശ്വസനീയമായിരുന്നു' എന്ന് മസ്ക് ട്വിറ്ററിൽ കുറിച്ചത്. ജെയിംസ് ക്ലർക്ക് മാക്സ്വെൽ ലോകത്തിന് നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന ലേഖനമായിരുന്നു അത്.
Adjust Story Font
16