Quantcast

ഇംഗ്ലണ്ടിന്റേത് റെക്കോർഡ് ജയം: പിറന്നത് മികച്ച കൂട്ടുകെട്ടും

ആസ്ട്രേലിയക്കെതിരെ തന്നെ 332, 315 എന്നീ സ്കോറുകള്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് വിജയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 July 2022 12:34 PM GMT

ഇംഗ്ലണ്ടിന്റേത് റെക്കോർഡ് ജയം: പിറന്നത് മികച്ച കൂട്ടുകെട്ടും
X

എഡ്ജ്ബാസ്റ്റൺ: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയത് റെക്കോര്‍ഡ് ജയം. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ഇതിനുമുന്‍പ് ആസ്‌ട്രേലിയയ്‌ക്കെതിരെ 359 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഈ റെക്കോർഡ് ഇതോടെ പിന്നിലായി. 2019 ആഷസിലായിരുന്നു നേട്ടം. ആസ്ട്രേലിയക്കെതിരെ തന്നെ 332, 315 എന്നീ സ്കോറുകള്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് വിജയിച്ചിട്ടുണ്ട്.

അവസാന ദിവസം ജയിക്കാനായി വേണ്ടിയിരുന്ന 119 റണ്‍സ് വിക്കറ്റ് നഷ്ടമൊന്നും കൂടാതെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 7 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ അഞ്ചു മത്സര പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടില്‍ നാല് മത്സരങ്ങളില്‍ കൂടുതലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് ഇതോടെ നീളുകയാണ്. 2007നു ശേഷം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇതോടെ ഇന്ത്യ കൈവിട്ടു കളഞ്ഞത്.

വമ്പന്‍ സ്‌കോറിന് മുന്നില്‍ പതറാതെ തുടക്കം മുതല്‍ ആഞ്ഞടിച്ചാണ് ഇംഗ്ലണ്ട് ചരിത്ര നേട്ടത്തിലെത്തിയത്.ജോ റൂട്ട് (142), ജോണി ബെയര്‍സ്‌റ്റോ (114) എന്നിവര്‍ നാലാം വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ട് പടുത്തിയര്‍ത്തിയതാണ് ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ റൂട്ട് 9 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. പരമ്പരയില്‍ 4ാം സെഞ്ച്വറിയാണ് റൂട്ടിന്റേത്. ജസ്പ്രീത് ബുമ്ര അടക്കമുള്ള ഇന്ത്യയുടെ എല്ലാ ബോളർമാരും 5–ാം ദിനം റൂട്ടിന്റെയും ബെയർസ്റ്റോയുടെയും 'തല്ല്' വാങ്ങിയിരുന്നു. ഇന്നിങ്സിലും സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണു പ്ലെയർ ഓഫ് ദ് മാച്ച്.

എഡ്ജ്ബാസ്റ്റണില്‍ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയംകൂടിയാണിത്. 281 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡും മാറി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും അനായാസം ബാറ്റുവീശിയതോടെ ഇന്ത്യന്‍ ബൗളർമാർ കുഴങ്ങി. അതോടെ അര്‍ഹിച്ച ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട്, പരമ്പര സമനിലയിലാക്കുകയും ചെയ്തു.

Summary-England beat India by seven wickets with record chase to draw series

TAGS :

Next Story