Quantcast

ലോർഡ്‌സിലെ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്: മൂന്നാം ടെസ്റ്റ് ഈ മാസം 25ന്‌

രണ്ടാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്. ഫോമിലില്ലാത്തവരെ തഴഞ്ഞും ആഭ്യന്തര മത്സരങ്ങളിൽ ഫോമിലുള്ളവരെ ടീമിലെത്തിച്ചുമാണ് ഇംഗ്ലണ്ട് ടീം അഴിച്ചുപണിഞ്ഞത്

MediaOne Logo

Web Desk

  • Published:

    19 Aug 2021 4:01 AM GMT

ലോർഡ്‌സിലെ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്: മൂന്നാം ടെസ്റ്റ് ഈ മാസം 25ന്‌
X

രണ്ടാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്. ഫോമിലില്ലാത്തവരെ തഴഞ്ഞും ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങിയവരെ ടീമിലെത്തിച്ചുമാണ് ഇംഗ്ലണ്ട് ടീം അഴിച്ചുപണിഞ്ഞത്. യോർക്ക്‌ഷെയർ ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ ടീമിലേക്ക് തിരികെ വിളിച്ചു. അതേസമയം ഫോമിലില്ലാത്ത ഡോം സിബ്ലി, സാക് ക്രൗളി എന്നിവരെ ഒഴിവാക്കി. സാക്കിബ് മഹ്‌മൂദിനെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടീം ഇങ്ങനെ: ജോ റൂട്ട്(നായകൻ) മുഈൻ അലി, ജയിംസ് ആൻഡേഴ്‌സൺ. ജോനാഥൻ ബ്രെയിസ്റ്റോ, റോർറി ബേർൺസ്, ജോസ് ബട്ട്‌ലർ, സാം കറൺ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, സാക്കിബ് മഹ്‌മൂദ്, ഡേവിഡ് മലാൻ, ക്രെയിഗ് ഓവർടൺ, ഒല്ലി പോപ്, ഒല്ലി റോബിൻസൺ, മാർക്ക് വുഡ്

2018ൽ ഇന്ത്യക്കെതിരെയാണ് മലാൻ അവസാനമായി ടെസ്റ്റ് കളിച്ചത്. ടി20 ബാറ്റ്‌സ്മാൻ എന്ന നിലയിലാണ് മലാൻ തിളങ്ങിനിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇംഗ്ലണ്ട് ടി20 ടീമിന്റെ അവിഭാജ്യ ഘടകമാണ് മലാൻ. നിലവിൽ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനവും മലാമൻ അലങ്കരിക്കുന്നുണ്ട്. സമീപ കാലത്തെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാണ് മലാനെ ടെസ്റ്റ് ടീമിലേക്ക് വിളിച്ചത്.

അതേസമം പരിക്കേറ്റ ഇംഗ്ലണ്ടിന്റഎ പേസര്‍ മാര്‍ക് വുഡ്ഡിന് മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും. മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ മാത്രമാവും വുഡിന് കളിക്കാനാവുമോ എന്നതില്‍ തീരുമാനമെടുക്കുക. പരിക്കില്‍ നില്‍ക്കെ കളിക്കാന്‍ വുഡിന് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ബൗണ്ടറി തടയാന്‍ ശ്രമിക്കവെ ഡൈവ് ചെയ്തപ്പോഴാണ് വുഡിന് പരിക്കേറ്റത്.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. രണ്ടാം ടെസ്റ്റിൽ 151 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. ഈ മാസം 25നാണ് മൂന്നാം ടെസ്റ്റ്. ഇതിൽ ജയിക്കുക എന്നത് ഇംഗ്ലണ്ടിന് നിർബന്ധമാണ് .

TAGS :

Next Story