Quantcast

തോറ്റ് തോറ്റ് ഒടുവിൽ ഇംഗ്ലണ്ട് ജയിച്ചു; സ്വർണത്തിളക്കവുമായി ജോഫ്ര ആർച്ചർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 59 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

MediaOne Logo

Web Desk

  • Published:

    2 Feb 2023 3:10 AM GMT

തോറ്റ് തോറ്റ് ഒടുവിൽ ഇംഗ്ലണ്ട് ജയിച്ചു; സ്വർണത്തിളക്കവുമായി ജോഫ്ര ആർച്ചർ
X

ജോഫ്ര ആര്‍ച്ചര്‍

കിംബർലി(ദക്ഷിണാഫ്രിക്ക): തോറ്റ് തോറ്റ് ക്ഷീണിച്ച ഇംഗ്ലണ്ടിന് ആശ്വാസ ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ 59 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക കൊണ്ടുപോയെങ്കിലും അവസാന ഏകദിനം ജയിച്ച് ഇംഗ്ലണ്ട് ജയവരൾച്ച അവസാനിപ്പിച്ചു. തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റുനിൽക്കുകയായിരുന്നു ഇംഗ്ലണ്ട്. നായകനെന്ന നിലയിൽ ജോസ് ബട്‌ലർക്കെതിരെ മുറുമുറുപ്പ് ഉയരുന്ന സമയം.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയത് 346 എന്ന മികച്ച സ്‌കോർ. ഇംഗ്ലണ്ട് നിരയിൽ രണ്ട് പേർ സെഞ്ച്വറി തികച്ചു. ഓപ്പണർ ഡേവിഡ് മലാൻ(118) നായകൻ ജോസ് ബട്‌ലർ(131) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പ്രഹരിച്ചത്. 114 പന്തുകളിൽ നിന്നായിരുന്നു മലാന്റെ ഇന്നിങ്‌സ്. എന്നാൽ ജോസ് ബട്‌ലറുടെ ഇന്നിങ്‌സ് 127 പന്തുകളിൽ നിന്നായിരുന്നു.

ആറ് ഫോറും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. അവസാന ഓവറുകളിൽ മുഈൻ അലിയും റൺസ് വാരിക്കൂട്ടി. 23 പന്തുകളിൽ നിന്ന് നാല് സിക്‌സറുകളും രണ്ട് ഫോറുകളും ഉൾപ്പെടെ 41 റൺസാണ് അലി ചേർത്തത്. അതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ 340ൽ എത്തി. മറുപടി ബാറ്റിങിൽ നല്ല തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചുവന്നു. 49 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ വന്നത്. ക്രിസ് വോക്‌സ് തുടക്കമിട്ട വിക്കറ്റ് വേട്ട പൂർത്തിയാക്കിയത് ജോഫ്ര ആർച്ചറായിരുന്നു.

9.1 ഓവർ എറിഞ്ഞ ആർച്ചർ 40 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. ആർച്ചറുടെ കരിയർ ബെസ്റ്റ് പ്രകടനമായി ഇത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിൽ റാഷിദ് ആണ് ആർച്ചർക്ക് കൂട്ടായത്. വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 62 പന്തുകളിൽ നിന്ന് 80 റൺസാണ് ക്ലാസൻ നേടിയത്. റീസ ഹെന്റിക്‌സ് 52 റൺസ് നേടി. ആദ്യ ഏകദിനത്തിൽ 27 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. രണ്ടാം ജയം അഞ്ച് വിക്കറ്റിനും പ്രോട്ടീസ് ആഘോഷിച്ചു.

TAGS :

Next Story