അണ്ടർ19 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിൽ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പൺ ജോർജ് തോമസ് 50 റൺസ് നേടി. 56 റൺസെടുത്ത ജോർജ് ബെൽ ആണ് ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല.
അഫ്ഗാനിസ്താനെ തോൽപിച്ച് ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയം 15 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇംഗ്ലണ്ട്: 231-6, അഫ്ഗാനിസ്താൻ 215-9
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പൺ ജോർജ് തോമസ് 50 റൺസ് നേടി. 56 റൺസെടുത്ത ജോർജ് ബെൽ ആണ് ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അഫ്ഗാനിസ്താൻ ബൗളർമാർ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു. മറുപടി ബാറ്റിങിൽ അഫ്ഗാനിസ്താൻ തകർച്ചയോടെ തുടങ്ങിയെങ്കിലും പിന്നീട് തിരിച്ചടിച്ചു.
60 റൺസ് നേടിയ അലാഹ് നൂർ അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറർ. അബ്ദുൽ ഹാദി(37) ബിലാൽ അഹമ്മദ്(33) എന്നിവർ പിടിച്ചുനോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒരു ഘട്ടത്തിൽ അഫ്ഗാനിസ്താൻ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളർമാർ കളി തിരിച്ചുപിടിക്കുകയായിരുന്നു. അന്നേരം അഫ്ഗാനിസ്ഥാന് ജയിക്കാൻ 18 പന്തിൽ 23 റൺസ് മതിയായിരുന്നു.
അതേസമയം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കോവിഡ് മൂലം പുറത്തിരുന്ന എല്ലാ താരങ്ങളും തിരികെയെത്തിയത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു. ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിലെ ജേതാവിനെയാണ് ഫൈനലില്‍ ഇംഗ്ലണ്ട് നേരിടുക.
Adjust Story Font
16