'എല്ലാവരും പറഞ്ഞു, ക്യാപ്റ്റനായി തുടരൂ, പക്ഷേ കോഹ്‌ലി സമ്മതിച്ചില്ല': തുറന്ന് പറഞ്ഞ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ
ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉൾപ്പെട്ട ഏകദിന ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ തുറന്നു പറയുകയുണ്ടായി.
വെള്ളിയാഴ്ചയാണ് ബിസിസിഐ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഏകദിന നായകന്‍ രോഹിത് ശർമ പരിക്കുമൂലം പുറത്തായതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഫാസ്റ്റ്ബൗളർ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍.
ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉൾപ്പെട്ട ഏകദിന ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ തുറന്നു പറയുകയുണ്ടായി.
''സെപ്റ്റംബറിൽ യോഗം ചേർന്നപ്പോൾ പങ്കെടുത്തവരെല്ലാം വിരാടിനോട് തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കാൻ ആവശ്യപ്പെട്ടു. കോഹ്‌ലിയുടെ തീരുമാനം (ടീമിനെ) ലോകകപ്പിനെ ബാധിക്കുമെന്ന് ഞങ്ങൾക്ക് ആ സമയത്ത് തോന്നി, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി 'ദയവായി ക്യാപ്റ്റനായി തുടരൂ' എന്ന് വിരാടിനോട് പറഞ്ഞു. എല്ലാവരും കോഹ്‌ലിയോട് ഇതേ കാര്യം പറഞ്ഞതാണ്. കൺവീനർ ഉണ്ടായിരുന്നു. ബോർഡ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. പക്ഷേ കോഹ്‌ലി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, ഞങ്ങൾ അതിനെ മാനിച്ചു-" ചേതൻ ശർമ്മ പറഞ്ഞു.
ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമാകുമെന്ന് സെലക്ടർമാർ കോഹ്‌ലിയോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് വൈറ്റ്-ബോൾ ഫോർമാറ്റിൽ ഒരു ക്യാപ്റ്റൻ മാത്രം മതിയെന്ന് വിരാടിനോട് പറയാനുള്ള ശരിയായ സമയമായിരുന്നില്ല (ടി20 ലോകകപ്പിനുള്ള സെലക്ഷൻ മീറ്റിംഗ്) അതെന്നായിരുന്നു ശർമ്മയുടെ മറുപടി.
അതേസമയം കോഹ്‌ലിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിന് ഊഹാപോഹങ്ങൾ വേണ്ടെന്നായിരുന്നു ശര്‍മ്മയുടെ മറുപടി.' 20 വർഷമായി ഞാൻ മാധ്യമങ്ങളുടെ ഭാഗമായിരുന്നു, ഇത്തരം വാര്‍ത്തകളില്‍ ചിരിക്കുകയായിരുന്നു. അവർ ഒരു കുടുംബമായും ടീമായും യൂണിറ്റായും ഒരുമിച്ച് പ്രവർത്തിക്കുകയാണ്'- ചേതൻ ശര്‍മ്മ പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ കെ.എല്‍ രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
Adjust Story Font
16