Quantcast

അവസാന പന്തിലും ആവേശം; ബംഗ്ലാദേശിനെ കീഴടക്കി വിന്‍ഡീസ്

മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. ഇത്തവണ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെടുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്.

MediaOne Logo

Web Desk

  • Updated:

    2021-10-29 14:13:33.0

Published:

29 Oct 2021 1:57 PM GMT

അവസാന പന്തിലും ആവേശം; ബംഗ്ലാദേശിനെ കീഴടക്കി വിന്‍ഡീസ്
X

ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് മൂന്ന് റണ്‍സ് ജയം.143 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. ഇത്തവണ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെടുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്.

അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്. 44 റണ്‍സ് നേടിയ ലിറ്റിന്‍ ദാസ് മഹ്‌മൂദുല്ലാ (31) എന്നിവര്‍ മാത്രമാണ്‌ ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നഈം എന്നിവര്‍ 17 റണ്‍സ് വീതം നേടി. വെസ്റ്റിന്‍ഡീസിനു വേണ്ടി രവി രാംപോള്‍, ജെയിസണ്‍ ഹോള്‍ഡര്‍, ആന്ദ്രേ റസ്സല്‍, അഖീല്‍ ഹുസൈന്‍ ഡെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ 142 റണ്‍സ് നേടിയിരുന്നു. 22 പന്തില്‍ നാല് സിക്‌സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത നിക്കോളസ് പുരന്റെ ബാറ്റിങ് മികവിലാണ് വെസ്റ്റ്ഇന്‍ഡീസ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ജേസണ്‍ ഹോള്‍ഡര്‍ 15 ഉം ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് 14 റണ്‍സും നേടി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷെരിഫുല്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story