Quantcast

രാഹുലിന് നേരെ ബിയര്‍ കോര്‍ക്കെറിഞ്ഞ് കാണികള്‍, തിരിച്ചും എറിയാന്‍ പറഞ്ഞ് കോഹ്‍ലി, വീഡിയോ

കെ.എൽ രാഹുൽ തേർഡ്​ മാൻ ബൗണ്ടറിക്കരികെ ഫീൽഡ്​ ചെയ്യു​​മ്പോഴായിരുന്നു ഇംഗ്ലീഷ്​ കാണികളുടെ അതിരുവിട്ട പെരുമാറ്റം

MediaOne Logo

Web Desk

  • Published:

    14 Aug 2021 4:19 PM GMT

രാഹുലിന് നേരെ ബിയര്‍ കോര്‍ക്കെറിഞ്ഞ് കാണികള്‍, തിരിച്ചും എറിയാന്‍ പറഞ്ഞ് കോഹ്‍ലി, വീഡിയോ
X

ലോർഡ്​സ്​ ടെസ്റ്റിനിടെ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ.എൽ രാഹുലിന്​ നേരെ ഇംഗ്ലീഷ്​ കാണികൾ ബിയർ ബോട്ടിൽ കോർക്കെറിഞ്ഞു. മൂന്നാം ദിവസം അറുപത്തിയൊമ്പതാം ഓവറിനിടെയാണ്​ സംഭവം. കെ.എൽ രാഹുൽ തേർഡ്​ മാൻ ബൗണ്ടറിക്കരികെ ഫീൽഡ്​ ചെയ്യു​​മ്പോഴായിരുന്നു ഇംഗ്ലീഷ്​ കാണികളുടെ അതിരുവിട്ട പെരുമാറ്റം.

നിരവധി കോർക്കുകളാണ് രാഹുലിന്‍റെ സമീപത്ത്​ വന്നുവീണുത്. ഇതിനെത്തുടർന്ന്​ രാഹുൽ പരാതിയുയർത്തി. ശേഷം​ സ്ലിപ്പിൽ ഫീൽഡ്​ ചെയ്യുകയായിരുന്ന നായകൻ വിരാട്​ കോഹ്​ലി തിരിച്ചുമെറിയാൻ നിർദേശം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

ഇന്ത്യൻ ടീം സംഭവത്തിൽ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ച്വറിക്കരുത്തിൽ മുന്നേറുന്ന ഇംഗ്ലണ്ട്​ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്.

TAGS :

Next Story