Quantcast

വ്യക്തിപരമായ കാരണങ്ങൾ: ഐപിഎല്ലിനില്ലെന്ന് ആദം സാമ്പയും

1.5 കോടിക്ക് രാജസ്ഥാൻ നിലനിർത്തിയ താരമാണ് ആദം സാമ്പ

MediaOne Logo

Web Desk

  • Updated:

    21 March 2024 2:44 PM

Published:

21 March 2024 2:37 PM

Rajasthan Royals
X

ജയ്പൂർ: വ്യക്തപരമായ കാരണങ്ങൾ പറഞ്ഞ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന താരങ്ങൾ കൂടുന്നു. രാജസ്ഥാൻ റോയൽസിന്റെ ആസ്‌ട്രേലിയൻ താരം ആദം സാമ്പയാണ് ഒടുവിൽ പിന്മാറിയത്.

1.5 കോടിക്ക് രാജസ്ഥാൻ നിലനിർത്തിയ താരമാണ് ആദം സാമ്പ. രവിചന്ദ്ര അശ്വിൻ, യൂസ്‌വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം സ്പിൻ ചുമതലയാണ് സാമ്പക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങൾ രാജസ്ഥാനായി സാമ്പ കളിച്ചിട്ടുണ്ട്. എട്ട് വിക്കറ്റുകളും സ്വന്തമാക്കി. പരിക്ക് ഭേദമാകാത്തതിനാൽ പ്രസിദ്ധ് കൃഷ്ണ ഈ സീസണിനുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

ഇതോടെ രണ്ട് താരങ്ങളെ സീസൺ തുടങ്ങുന്നതിന് മുമ്പെ രാജസ്ഥാന് നഷ്ടമായി.നേരത്തെ ഇംഗ്ലീഷ് മധ്യനിര ബാറ്റർ ഹാരി ബ്രൂക്കും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു താരത്തിന്‍റെ പിന്മാറ്റം. ജേസൺ റോയ്, മാർക് വുഡ് എന്നിവരും ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഐപിഎലിൻ്റെ 17ാം എഡിഷന് നാളെയാണ് തുടക്കമാകുന്നത്. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും.

ചെന്നൈ സൂപ്പർ കിംഗ്സിനെ പരുക്കുകൾ വലയ്ക്കുകയാണ്. ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളിൽ പലർക്കും പരുക്കേൽക്കുന്നതാണ് മാനേജ്മെൻ്റിന് തലവേദനയായി മാറുന്നത്. ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കാണ് നിലവിൽ പരുക്കേറ്റിരിക്കുന്നത്.

TAGS :

Next Story