Quantcast

ഇംഗ്ലീഷ്​​ ക്രിക്കറ്റ്​​ ഇതിഹാസം ഗ്രഹാം തോർപ്പ്​ അന്തരിച്ചു

MediaOne Logo

Sports Desk

  • Published:

    5 Aug 2024 9:20 AM GMT

Graham Thorpe
X

ലണ്ടൻ: ഇംഗ്ലണ്ടി​െൻറ ഇതിഹാസ ക്രിക്കറ്റ്​ താരങ്ങളിൽ ഒരാളായ ഗ്രഹാം തോർപ്പ്​ (55) അന്തരിച്ചു. അസുഖത്തെ തുടർന്ന്​ മെയ്​ മുതൽ തോർപ്പ്​ ആശുപത്രിയിലായിരുന്നു.

1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്​റ്റുകളിൽ കളത്തിലിറങ്ങിയ തോർപ്പ്​ 6744 ടെസ്​റ്റ്​ റൺസും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്​. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റിൽ സറേ ജഴ്​സിയണിഞ്ഞ തോർപ്പ്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 20000ത്തിലേറെ റൺസും നേടിയിട്ടുണ്ട്​. 2022ൽ അഫ്​ഗാനിസ്​താൻ ഹെഡ്​കോച്ചായി നിയമിതനായതിന്​​ പിന്നാലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്​ സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ൽ ഇംഗ്ലണ്ടി​െൻറ ബാറ്റിങ്​ കോച്ചായും സേവനമനുഷ്​ടിച്ചു.

‘‘ഗ്രഹാം തോർപ്പി​െൻറ നിര്യാണത്തിൽ അതിയായ നിരാശയുണ്ട്​. ഈ മരണം നൽകിയ ആ​ഘാതം വിവരിക്കാനാകുന്നതിലും അപ്പുറമാണ്​. ഇംഗ്ലണ്ടി​െൻറ മികച്ച ബാറ്റർ എന്നതിലുപരി അദ്ദേഹം നമ്മുടെ ക്രിക്കറ്റ്​ കുടുംബത്തിലെ പ്രിയപ്പെട്ടവനായിരുന്നു. ലോകത്തെല്ലായിടത്തും അദ്ദേഹത്തിന്​ ആരാധകരുണ്ട്​’’ -ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ബോർഡ്​ പുറത്തിറക്കിയ സ്​റ്റേറ്റ്​മെൻറിൽ പറഞ്ഞു.

ആശുപത്രിയിലായിരിക്കവേ തോർപ്പിന്​ ഐക്യദാർഢ്യവുമായി അദ്ദേഹത്തി​െൻറ പേരിലുള്ള ജഴ്​സിയണിഞ്ഞ്​ മത്സരത്തിനിറങ്ങിയ ചിത്രം പങ്കുവെച്ചാണ്​ ​ഇംഗ്ലീഷ്​ ​ക്യാപ്​റ്റൻ ബെൻസ്​റ്റോക്​സ്​ അനുശോചിച്ചത്​.

TAGS :

Next Story