Quantcast

മുൻ ഇന്ത്യൻ പേസർ ഡേവിഡ് ജോൺസൻ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

പേസ് ബൗളറായിരുന്ന ജോൺസൺ 1996-ൽ സച്ചിൻ ടെണ്ടുൽക്കറുടെ ക്യാപ്റ്റൻസിയിൽ ആസ്‌ത്രേലിയക്കെതിരെയാണ് ദേശീയ ടീമിനായി അരങ്ങേറിയത്.

MediaOne Logo

Sports Desk

  • Published:

    20 Jun 2024 12:20 PM GMT

മുൻ ഇന്ത്യൻ പേസർ ഡേവിഡ് ജോൺസൻ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു
X

ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ (52) വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ കോത്തനൂരിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു. രാവിലെ 11.15നാണ് സംഭവം. കോത്തനൂരിലെ കനകശ്രീ ലേ ഔട്ടിലുള്ള എസ്എൽവി പാരഡൈസ് എന്ന ഫ്‌ളാറ്റിലായിരുന്നു ഡേവിഡ് ജോൺസണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങൾ ഡേവിഡ് ജോൺസണെ അലട്ടിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി.

പേസ് ബൗളറായിരുന്ന ജോൺസൺ 1996-ൽ സച്ചിൻ ടെണ്ടുൽക്കറുടെ ക്യാപ്റ്റൻസിയിൽ ആസ്‌ത്രേലിയക്കെതിരെയാണ് ദേശീയ ടീമിനായി അരങ്ങേറിയത്. അതിന് തൊട്ടു മുൻപ് രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ 152 റൺസ് വഴങ്ങി 10 വിക്കറ്റ് പ്രകടനവും നടത്തിയിരുന്നു. ഇതാണ് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്.

39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോൺസൺ കരിയർ നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകത്തിനുവേണ്ടി മികച്ച പ്രകടനം നടത്തി. ആഭ്യന്തര മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരിലൊരാളായിരുന്നു. 1996-ൽ ഫിറോസ് ഷാ കോട്ലയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആസ്‌ത്രേലിയക്കെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഡർബനിൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. അവസാന രാജ്യാന്തര മത്സരവും ഇതായിരുന്നു.

TAGS :

Next Story