വന്നതും പോയതും പെട്ടെന്ന്; വൈഎസ്ആർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് അമ്പട്ടി റായ്ഡു
ആന്ധ്രാപ്രദേശിൽ ഭരണത്തിലുള്ള വൈഎസ്.ആർ കോൺഗ്രസ് അംഗത്വമാണ് രണ്ടാഴ്ചക്കുള്ളിൽ താരം ഒഴിഞ്ഞത്.
ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് ഒൻപത് ദിവസത്തിനകം രാജി പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം അമ്പട്ടി റായ്ഡു. ആന്ധ്രാപ്രദേശിൽ ഭരണത്തിലുള്ള വൈഎസ്.ആർ കോൺഗ്രസ് അംഗത്വമാണ് രണ്ടാഴ്ചക്കുള്ളിൽ താരം ഒഴിഞ്ഞത്. രാജിവെച്ചവിവരം സമൂഹമാധ്യമമായ എക്‌സിലൂടെയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം പങ്കുവെച്ചത്. രാഷ്ട്രീയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുന്നതായും താരം പങ്കുവെച്ചു. മാസങ്ങൾക്ക് മുൻപാണ് ക്രിക്കറ്റിലെ പിച്ചിൽ നിന്ന് താരം മടങ്ങിയത്.
This is to inform everyone that I have decided to quit the YSRCP Party and stay out of politics for a little while. Further action will be conveyed in due course of time.
— ATR (@RayuduAmbati) January 6, 2024
Thank You.
അടുത്തിടെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ നടന്ന പ്രധാന ചടങ്ങിലാണ് അമ്പട്ടി റായ്ഡു മെമ്പർഷിപ്പ് എടുത്തത്. നീലയും പച്ചയും ഷാളണിഞ്ഞുള്ള 38 കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പെട്ടെന്നുള്ള താരത്തിന്റെ പിൻമാറ്റത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും അമ്പരന്നിരിക്കുകയാണ്.
ഐപിഎലിൽ ചെന്നൈ സൂപ്പർകിങ്‌സിന്റെ എക്കാലത്തേയും മികച്ച താരമാണ് അമ്പട്ടി. നിരവധി മത്സരങ്ങളിൽ നിർണായക പങ്കാണ് മഞ്ഞപ്പടക്കായി മധ്യനിരബാറ്റ്‌സ്മാൻ നടത്തിയ്. കഴിഞ്ഞ തവണ ധോണിയുടെ നേതൃത്വത്തിൽ ഐപിഎൽ കിരീടം നേടിയ ടീമിലും ഇടംപിടിച്ചിരുന്നു. 55 ഏകദിനങ്ങളിൽ നിന്നായി 1694 റൺസാണ് നേടിയത്. ആറ് ട്വന്റി 20 മത്സരത്തിലും ഇന്ത്യൻ ജഴ്‌സിയിൽ ഇറങ്ങിയിരുന്നു.
Adjust Story Font
16