'മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളറിൽ നിന്ന് ചരിത്ര നേട്ടത്തിലേക്ക്', 'പെർഫക്ട് ടെൻ' അജാസ്
മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്
കുറച്ച് വർഷങ്ങൾക്കു മുമ്പ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിനായി നെറ്റ്‌സിൽ പന്തെറിഞ്ഞ ചരിത്രമുണ്ട് അജാസ് പട്ടേലിന്. എട്ടാം വയസ്സുവരെ മുംബൈയിൽ വളർന്ന അജാസ് തന്റെ ചരിത്രനേട്ടം കൈവരിച്ചതും ഇതേ സ്റ്റേഡിയത്തിൽ നിന്ന് തന്നെ.ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ 10 വിക്കറ്റും വീഴ്ത്തി 'പെർഫെക്ട് ടെൻ' എന്ന അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് അജാസ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അജാസ് പട്ടേലിന്റെ ഇടംകൈ സ്പിൻ കറക്കിവീഴ്ത്തുകയായിരുന്നു. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്. ഇതോടെ, ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി അജാസ് പട്ടേൽ.
1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്‌ട്രേലിയയ്ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായി. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.
Adjust Story Font
16