ഐപിഎല്ലിൽ ലക്‌നൗ ടീമിനെ ഉപദേശിക്കാൻ ഗംഭീർ
മുൻ സിംബാബ്‌വെ ക്യാപ്റ്റനും ഇംഗ്ലണ്ട് ഹെഡ് കോച്ചുമായ ആൻഡി ഫ്ലവറിനെ മുഖ്യ പരിശീലകനായി ഫ്രാഞ്ചൈസി നിയമിച്ചതിന് പിന്നാലെയാണ് ഗംഭീറിനെയും സ്വന്തമാക്കിയിരിക്കുന്നത്.
മുൻ ഇന്ത്യൻ ഓപ്പണറും നിലവിലെ എംപിയുംമായ ഗൗതം ഗംഭീറിനെ ടീം മെന്ററായി തെരഞ്ഞെടുത്ത് ലക്‌നൗ ഫ്രാഞ്ചൈസി . ഐപിഎല്‍ മെഗാ ലേലം ആരംഭിക്കാനിരിക്കെയാണ് ലക്‌നൗ ഫ്രാഞ്ചൈസി ഗംഭീറിനെ ടീമിന്റെ തലപ്പത്ത് എത്തിച്ചിരിക്കുന്നത്. മുൻ സിംബാബ്‌വെ ക്യാപ്റ്റനും ഇംഗ്ലണ്ട് ഹെഡ് കോച്ചുമായ ആൻഡി ഫ്ലവറിനെ മുഖ്യ പരിശീലകനായി ഫ്രാഞ്ചൈസി നിയമിച്ചതിന് പിന്നാലെയാണ് ഗംഭീറിനെയും സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം ലക്‌നൗ ഫ്രാഞ്ചൈസി എന്നാണെങ്കിലും ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലഖ്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ ബിസിനസ്സ് കമ്പനിയായ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് (ആർപിഎസ്‌ജി) ഏകദേശം 1 ബില്യൺ ഡോളറിനാണ് സ്വന്തമാക്കിയത്. തന്നിലിപ്പോഴും ജയിക്കാനുള്ള ആവേശം അണയാതെ കിടക്കുന്നുണ്ടെന്നും ഉത്തര്‍പ്രേദശിന്‍റെ ആവേശവും ആത്മാവുമാവാന്‍ ലക്നോ ടീമിനൊപ്പം പൊരുതുമെന്നും ഗംഭീർ വ്യക്തമാക്കി. ടീമിന്‍റെ മെന്‍ററായി തെരഞ്ഞെടുത്തതില്‍ ലക്നോ ടീം ഉടമ സഞ്ജീവ് ഗോയങ്കയോട് ഗംഭീര്‍ നന്ദി പറഞ്ഞു.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായും തിളങ്ങിയ ഗംഭീര്‍ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ക്രിക്കറ്റ് രംഗത്ത് അത്ര സജീവമല്ല. എങ്കിലും ട്വീറ്റുകളിലൂടെയും കോളങ്ങളിലൂടെയുമാണ് ഗംഭീര്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്.
ഐപിഎല്ലില്‍ 154 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗംഭീര്‍ 31.23 ശരാശരിയില്‍ 4217 റണ്‍സടിച്ചിട്ടുണ്ട്. 36 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ഗംഭീര്‍ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ പത്താം സ്ഥാനത്തുണ്ട്. 2011ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് കൊല്‍ക്കത്ത ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത ഗംഭീര്‍ അവരെ 2012ലും 2014ലും കീരിടത്തിലേക്ക് നയിച്ചു. ഇതിന് ശേഷം 2018ല്‍ ഡല്‍ഹിയിലേക്കെത്തിയ ഗംഭീര്‍ പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Gautam Gambhir named mentor of Lucknow IPL franchise
Adjust Story Font
16