"ഇന്ത്യക്കായി മാത്രമല്ല ലോകത്ത് ഏത് ടീമിന് വേണ്ടിയും പന്തെറിയാൻ അവന് കഴിയും"; ഇന്ത്യൻ ബൗളറെ വാനോളം പുകഴ്ത്തി ഗവാസ്‌കർ
ടി-20 ലോകകപ്പിൽ ഇന്ത്യൻ ബൗളിങ് ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ച് ആശങ്കകളൊന്നും വേണ്ടെന്ന് ഗവാസ്കര്‍
ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ വാനോളം പുകഴത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ബൗളിങ് ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ച് ആശങ്കകളൊന്നും വേണ്ടെന്നും മികച്ച ഒരു പിടി ബൗളർമാരെ കൊണ്ട് താരസമ്പന്നമാണ് ഇന്ത്യൻ ബൗളിങ് ഡിപ്പാർട്ട്‌മെന്റ് എന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.
"അയാൾ മികച്ചൊരു സ്വിങ് ബൗളറാണ്. അപ്രതീക്ഷിതമായി പന്തിനെ എങ്ങോട്ട് വേണമെങ്കിലും തിരിക്കാൻ അയാൾക്ക് കഴിയും. ബൗളിങ് ആക്ഷനിൽ ഒരു വ്യത്യാസവുമില്ലാതെ ഇൻ സ്വിങ്ങറും ഔട്ട് സ്വിങ്ങറും എറിയാൻ അദ്ദേഹത്തിനാവുന്നുണ്ട്. ഇത് ബാറ്റർമാരെ വല്ലാതെ കുഴക്കും. ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകത്ത് ഏത് ടി-20 ടീമിന് വേണ്ടിയും പന്തെറിയാൻ ബുംറക്ക് കഴിയും"- സുനിൽ ഗവാസ്‌കർ പറഞ്ഞു.
വെസ്റ്റിൻഡീസിനെതിരായ ടി-20 പരമ്പരയിൽ ബുംറക്ക് നേരത്തെ ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ താരം ടീമിൽ തിരിച്ചെത്തും.
ദീപക് ചഹാർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങി മികച്ചൊരു ബൗളിങ് നിര തന്നെ അടുത്ത ലോകകപ്പിൽ ഇന്ത്യക്കുണ്ടെന്നും ഇന്ത്യൻ ബൗളിങ് ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ച് ആശങ്കവേണ്ടെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Adjust Story Font
16