Quantcast

ഗാംഗുലിക്ക് വേണ്ടിയിരുന്നത് നായകസ്ഥാനം മാത്രം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ചാപ്പല്‍

ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കാൻ ഏറ്റവും കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് ദ്രാവിഡ്. നിർഭാഗ്യവശാൽ ടീമിലെ എല്ലാവർക്കും അത്തരമൊരു മനോഭാവമുണ്ടായിരുന്നില്ല.

MediaOne Logo

Web Desk

  • Updated:

    2021-05-20 16:10:04.0

Published:

20 May 2021 4:02 PM GMT

ഗാംഗുലിക്ക് വേണ്ടിയിരുന്നത് നായകസ്ഥാനം മാത്രം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ചാപ്പല്‍
X

ഇന്ത്യയുടെ മുൻ നായകനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കെതിരെ പുതിയ ആരോപണവുമായി മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ. ഗാംഗുലിക്കു കഠിനാധ്വാനം ചെയ്യാന്‍ മടിയായിരുന്നുവെന്നും ടീമിന്റെ ക്യാപ്റ്റനായി തുടരുകയെന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചാപ്പലിന്റെ വെളി പ്പെടുത്തല്‍.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള രണ്ടു വര്‍ഷം എല്ലാ തരത്തിലും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വളരെ മോശം അനുഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. സൗരവ് ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നതുമായി ചുറ്റിപ്പറ്റിയായിരുന്നു പ്രശ്നങ്ങളിലേറെയും. സ്വന്തം ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിനു മടിയായിരുന്നു. ക്യാപ്റ്റനായി ടീമില്‍ അങ്ങനെ തുടര്‍ന്നു പോവണമെന്നതു മാത്രമായിരുന്നു ഗാംഗുലിയുടെ ആഗ്രഹം. എങ്കില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നതായി ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം, ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് തന്നെ ആദ്യം സമീപിച്ചത് ഗാംഗുലി തന്നെയാണെന്നും ചാപ്പല്‍ പറഞ്ഞു. എനിക്കു വേറെയും ചില ഓഫറുകള്‍ അപ്പോള്‍ വന്നിരുന്നു. ജോണ്‍ ബുക്കാനന്‍ ആ സമയത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ കോച്ചായതിനാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള, ക്രിക്കറ്റിനെ സ്വന്തം മതമായി കാണുന്ന ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കു എനിക്കു ക്ഷണം വരാന്‍ കാരണക്കാരന്‍ ഗാംഗുലിയായിരുന്നു. അന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ ക്ഷണത്തെ തുടര്‍ന്നായിരുന്നു ഓഫര്‍ സ്വീകരിച്ചതെന്നും ചാപ്പല്‍ പറയുന്നു.

ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കാൻ ഏറ്റവും കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് ദ്രാവിഡ്. നിർഭാഗ്യവശാൽ ടീമിലെ എല്ലാവർക്കും അത്തരമൊരു മനോഭാവമുണ്ടായിരുന്നില്ല. ടീമിൽ നിലനിന്നുപോകുന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. എന്നോട് ടീമിലെ ചിലർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാരണം, അവരിൽ മിക്കവരും കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നവരായിരുന്നു. ഗാംഗുലിയെ ടീമിൽനിന്ന് ഒഴിവാക്കിയ ഘട്ടത്തിൽ കളിക്കാരെല്ലാം കൂടുതൽ ശ്രദ്ധാലുക്കളായി. കാരണം, ഗാംഗുലിയെ ടീമിന് പുറത്തിരുത്താമെങ്കിൽ ആരെയും പുറത്തിരുത്തുമെന്ന് അവർക്ക് മനസ്സിലായി' – ചാപ്പൽ പറഞ്ഞു.

'ആദ്യത്തെ 12 മാസം മികച്ചതായിരുന്നു. പിന്നീട് എതിർപ്പ് ശക്തമായി. ഇതിനിടെ ഗാംഗുലി ടീമിലേക്ക് തിരിച്ചെത്തി. മാറ്റം അവർക്ക് താൽപര്യമില്ലെന്ന സന്ദേശം സുവ്യക്തമായിരുന്നു. ബോർഡ് എനിക്ക് കരാർ പുതുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും ഇനിയും സമ്മർദ്ദം താങ്ങാനാകില്ലെന്ന് ഞാൻ തീരുമാനിച്ചു' – ചാപ്പൽ പറഞ്ഞു.

ചാപ്പലുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെടുകയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്‌തെങ്കിലും അധികം വൈകാതെ തന്നെ ഗാംഗുലി ശക്തമായി തിരിച്ചുവന്നിരുന്നു. 2005ലായിരുന്നു അദ്ദേഹം ടീമില്‍ നിന്നും പുറത്തായത്. തൊട്ടടുത്ത വര്‍ഷം ദാദ തിരിച്ചെത്തുകയും ചെയ്തു. 2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ ചാപ്പലിന്റെ തൊപ്പി തെറിക്കുകയും ചെയ്തു.

മടങ്ങിവന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയതോടെ ഗാംഗുലി വീണ്ടും ടീമില്‍ സ്ഥാനമുറപ്പാക്കി. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനിടെ ചില അവിസ്മരണീയ ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു. 2008 നവംബറിലായിരുന്നു ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഗാംഗുലിയുമായി മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റു പല താരങ്ങളുമായും ചാപ്പല്‍ അത്ര നല്ല രസത്തില്‍ അല്ലായിരുന്നു. പില്‍ക്കാലത്ത് യുവരാജ് സിങ്, ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള കളിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

TAGS :

Next Story