Quantcast

കളി മതിയാക്കുന്നു: പുതിയ റോളിലേക്ക് ഹർഭജൻ

പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ അടുത്ത സീസണിൽ പരിശീലകന്റെ റോളിലാവും ഹർഭജൻ എത്തുക. ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ 41 കാരൻ പ്രഖ്യപിക്കും.

MediaOne Logo

Web Desk

  • Updated:

    2021-12-07 12:31:06.0

Published:

7 Dec 2021 12:29 PM GMT

കളി മതിയാക്കുന്നു: പുതിയ റോളിലേക്ക് ഹർഭജൻ
X

ക്രിക്കറ്റ് കളി മതിയാക്കാനൊരുങ്ങി ഇന്ത്യൻ താരം ഹർഭജൻ സിങ്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു ഹർഭജൻ. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്നുവെങ്കിലും ഹർഭജനിൽ വലിയ താൽപര്യം ആരും കാണിച്ചിരുന്നില്ല. ലേലം ഒന്നുമില്ലാതെ രണ്ട് കോടിക്ക് തന്നെ ഹർഭജനെ കൊൽക്കത്ത സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഹർഭജൻ കളിച്ചിരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ അടുത്ത സീസണിൽ പരിശീലകന്റെ റോളിലാവും ഹർഭജൻ എത്തുക. ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ 41 കാരൻ പ്രഖ്യപിക്കും. ഹർഭജന് ഇതിനകം തന്നെ ഏതാനും ടീമുകളുടെ ക്ഷണമുണ്ടെന്നാണ് വിവരം.

പതിമൂന്ന് സീസണുകളിലായി 163 മത്സരങ്ങളാണ് ഹർഭജൻ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിങ്ങനെയാണ് ടീമുകൾ. 150 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 18 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ ശ്രദ്ധേയ പ്രകടനം.

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലം പൊടിപൊടിക്കും. അഹമ്മദാബാദും ലക്‌നൗവുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. അഞ്ച് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കി മൊത്തം 74 മത്സരങ്ങളായിരിക്കും ടൂർണമെന്റിൽ ഉണ്ടാവുക.

Harbhajan Singh to retire from cricket, take up coaching role with an IPL team: Report

TAGS :

Next Story