ചരിത്രം: ബിഗ്ബാഷ് ലീഗിന്റെ താരമായി ഹർമൻപ്രീത് കൗർ
സീസണിൽ മെൽബൺ റെനഗേഡ്സിന്റെ താരമായ ഹർമൻ 399 റൺസും 15 വിക്കറ്റും നേടിയാണ് ടൂർണമെന്റിലെ താരമായത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ബേത്ത് മൂണിയെയും സോഫി ഡെവിനിയെയും മറികടന്നാണ് ഹര്‍മന്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
വനിതാ ബിഗ് ബാഷ് ലീഗിലെ പ്ലയർ ഓഫ് ദ ടൂർണമെന്റാവുന്ന ആദ്യ ഇന്ത്യൻ താരമായി ദേശീയ ടി20 ടീം ക്യാപ്റ്റന്‍ കൂടിയായ ഹർമൻപ്രീത് കൗർ. സീസണിൽ മെൽബൺ റെനഗേഡ്സിന്റെ താരമായ ഹർമൻ 399 റൺസും 15 വിക്കറ്റും നേടിയാണ് ടൂർണമെന്റിലെ താരമായത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ബേത്ത് മൂണിയെയും സോഫി ഡെവിനിയെയും മറികടന്നാണ് ഹര്‍മന്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
പുരസ്‌കാരം നേടിയതില്‍ സന്തോഷമുണ്ടെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ' ഈ വലിയ നേട്ടത്തില്‍ അതിയായി സന്തോഷിക്കുന്നു. എന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഒരുപാട് നന്ദി. ഒത്തൊരുമയുടെ ഫലമായാണ് എനിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തുക എന്നതുമാത്രമായിരുന്നു എന്റെ ദൗത്യം. ഞാനത് ചെയ്തു.' -ഹര്‍മന്‍പ്രീത് പറഞ്ഞു.
നോക്കൗട്ട് മത്സരങ്ങൾ നടക്കുകയാണെങ്കിലും ബിഗ് ബാഷിൽ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ തന്നെ മികച്ച താരത്തിനുള്ള വോട്ടെടുപ്പ് നടത്തും. ഇതിൽ ഹർമന് 31 വോട്ടുകൾ ലഭിച്ചു. പെർത്ത് സ്കോർച്ചേഴ്സ് താരങ്ങളായ ബെത്ത് മൂണി, സോഫി ഡിവൈൻ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. 28 പോയിൻ്റുകൾ വീതമാണ് ഇവർക്കുള്ളത്. സിഡ്നി തണ്ടർ ടീമിൻ്റെ ഫീബി ലിച്ച്ഫീൽഡ് മികച്ച യുവതാരമായി.
സമീപകാല ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹർമൻപ്രീത് പ്രയാസപ്പെട്ടിരുന്നുവെങ്കിലും ബിഗ്ബാഷ് ലീഗില്‍ പഞ്ചാബ് താരം അത് മാറ്റുകയായിരുന്നു. ഹര്‍മന്‍പ്രീതിന്റെ മികവില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്ലേ ഓഫിലേക്ക് കടന്നിട്ടുണ്ട്.
Adjust Story Font
16