ഹർമൻപ്രീത് കൗറിനെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കി ഐ.സി.സി
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അരങ്ങേറിയ വിവാദങ്ങളാണ് കൗറിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് എത്തിച്ചത്.
ദുബൈ: ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ വ്യത്യസ്ത ലംഘനങ്ങളെ തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ സസ്പെന്‍ഡ് ചെയ്ത് ഐ.സി.സി. അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് താരത്തെ സസ്പെൻഡ് ചെയ്തത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അരങ്ങേറിയ വിവാദങ്ങളാണ് കൗറിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. മത്സരത്തില്‍ പുറത്തായ താരം വിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി ദേഷ്യംപൂണ്ടാണ് ക്രീസ് വിട്ടത്. അമ്പയര്‍മാര്‍ തെറ്റായ തീരുമാനമെടുത്തു എന്നാണ് കൗറിന്റെ വാദം. ലെവൽ 2 കുറ്റത്തിന് കൗറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. പുറമെ പൊതുവിമർശനവുമായി ബന്ധപ്പെട്ട ലെവൽ 1 കുറ്റത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.
സമ്മാനദാനചടങ്ങില്‍ കൗര്‍, അമ്പയറിങ്ങിനെ വിമര്‍ശിക്കുകയും പിന്നലെ വന്ന ഫോട്ടോഷൂട്ടില്‍ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങള്‍ ഫോട്ടോഷൂട്ടിനിടെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറ്റം ചെയ്‌തെന്ന് അംഗീകരിച്ചതിനാൽ കൗറിൽ നിന്ന് വിശദീകരണം കേൾക്കേണ്ട ആവശ്യമില്ല. ഇതോടെ പിഴ ഉടൻ ഒടുക്കേണ്ടി വരും. ഇതോടെ അടുത്ത രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ താരത്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാവില്ല.
Harmanpreet Kaur has been reprimanded for a breach of the ICC Code of Conduct during the third #BANvIND ODI 😯https://t.co/3AYoTq1hV3
— ICC (@ICC) July 25, 2023
Adjust Story Font
16