'കോഹ്‌ലി എന്നും ലീഡർ, അദ്ദേഹത്തെ ആർക്കാണ് അവഗണിക്കാനാവുക': രോഹിത്
അദ്ദേഹം ബാറ്റ് ചെയ്യുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയെ പലതവണ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
പരിമിത ഓവർ ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലി മാറിയെങ്കിലും അദ്ദേഹം ടീമിന്റെ ലീഡർ തന്നെയാണെന്ന് രോഹിത് ശർമ. കോഹ്ലിയുടെ നിലവാരമുള്ള ഒരു ബാറ്റർ ടീമിൽ എപ്പോഴും ആവശ്യമാണെന്നും രോഹിത് പറഞ്ഞു.
''ടി20 ഫോർമാറ്റിൽ ശരാശരി 50നു മുകളിലുള്ള ഒരു താരം എന്നത് സങ്കൽപ്പിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ അനുഭവപരിചയം ഉപയോഗിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയെ പലതവണ രക്ഷപ്പെടുത്തിയിട്ടുണ്ട്. കോഹ്ലിയുടെ സാന്നിദ്ധ്യം നഷ്ടപ്പെടുത്താൻ ഒരിക്കലും ഒരു ടീമും ആഗ്രഹിക്കില്ല.'' രോഹിത് പറഞ്ഞു.
"A batter of his (#Kohli) quality is always needed in the squad. To have an average of 50 plus in the T20 format, it is crazy and unreal. Obviously, with the experience, he batted and bailed India out so many times from difficult situations," said Rohit.https://t.co/qxquCoPoRg
— Firstpost Sports (@FirstpostSports) December 9, 2021
ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ സമാപിച്ച പരമ്പരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീം പ്രഖ്യാപനം. ന്യൂസിലാന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിലേക്ക് തിരിച്ചെത്തി.
ഏകദിന നായക സ്ഥാനത്ത് നിന്ന് കൂടി കോഹ്‌ലി ഒഴിയുന്നതോടെ ടെസ്റ്റില്‍ മാത്രമാകും ക്യാപ്റ്റന്‍ മോശം ഫോം തുടരുന്ന അജിങ്ക്യ രഹാനയുടെ ടെസ്റ്റിലെ ഉപനായക പദവി നഷ്ടമായി. പകരം രോഹിത് ശര്‍മ്മയാണ് ടെസ്റ്റിലെ ഉപനായകൻ.
അതേസമയം, കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെ ആരാധകർ രംഗത്തെത്തി. ബിസിസിഐ താരത്തെ അപമാനിച്ചെന്നാണ് ആരാധകരുടെ ട്വിറ്റ് ട്രെൻഡിങ്ങാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പരിഹസിച്ചും ആരാധകർ രംഗത്തെത്തി. താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചാണ് ട്വീറ്റ്.
Adjust Story Font
16