Quantcast

'സഞ്ജുവിന്റെ അര്‍ധസെഞ്ച്വറി വീണ്ടും പാഴായി'; സണ്‍റൈസേഴ്‌സിന് 7 വിക്കറ്റ് ജയം

42 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ഫോറുമടക്കം 60 റണ്‍സാണ് റോയ് നേടിയത്

MediaOne Logo

Web Desk

  • Updated:

    2021-09-27 18:27:26.0

Published:

27 Sep 2021 5:39 PM GMT

സഞ്ജുവിന്റെ അര്‍ധസെഞ്ച്വറി വീണ്ടും പാഴായി; സണ്‍റൈസേഴ്‌സിന് 7 വിക്കറ്റ് ജയം
X

രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 7 വിക്കറ്റ് ജയം. റോയല്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 9 പന്തുകള്‍ ബാക്കിനില്‍ക്കെ സണ്‍റൈസേഴ്‌സ് മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ജേസണ്‍ റോയുടെ പ്രകടനമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. 42 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ഫോറുമടക്കം 60 റണ്‍സാണ് റോയ് നേടിയത്. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച സണ്‍റൈസേഴ്‌സിന് 57 റണ്‍സിലെത്തി നില്‍ക്കെയാണ് സാഹയുടെ വിക്കറ്റ് നഷ്ടമാകുന്നത്.

18 റണ്‍സാണ് സാഹയുടെ സമ്പാദ്യം. പിന്നീടെത്തിയ ക്യാപ്റ്റന്‍ വില്യംസണെയും കൂട്ടുപിടിച്ച് റോയി സ്‌കോര്‍ 100 കടത്തി. 114 എത്തി നില്‍ക്കെ റോയി മടങ്ങി. പിന്നീടെത്തിയ ഗാര്‍ഖിന് സ്‌കോര്‍ ചേര്‍ക്കുന്നതിന് മുമ്പ് മടങ്ങേണ്ടി വന്നെങ്കിലും, വില്യസണും അഭിഷേക് വര്‍മ്മയും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

റോയല്‍സിന് വേണ്ടി മുസ്തഫിസൂര്‍ റഹ്‌മാനും ലോംറോറും സക്കറിയയും ഓരോ വിക്കറ്റ് വീതം നേടി. സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിരുന്നു. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയ പ്രകടനമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ നിന്ന് 3 സിക്സറുകളുടെയും 7 ഫോറിന്റെയും അകമ്പടിയോടെ 82 റണ്‍സെടുത്തു. സഞ്ജുവിന് പുറമെ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍, മഹിപാല്‍ ലോംറോര്‍ എന്നീ രണ്ടു രാജസ്ഥാന്‍ താരങ്ങള്‍ക്ക് മാത്രമേ രണ്ടക്കം കാണാന്‍ സാധിച്ചുള്ളൂ. സണ്‍റൈസേഴ്സിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ടും സന്ദീപ് ശര്‍മ,റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സ് 11 റണ്‍സിലെത്തി നില്‍ക്കെ എവിന്‍ ലൂയിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് പുതുക്കെ ടീമിനെ കരകയറ്റുകയായിരുന്നു. എന്നാല്‍ 67 റണ്‍സിലെത്തി നില്‍ക്കെ യശ്വസിയും പുറത്തായി. 36 റണ്‍സ് നേടിയാണ് യശ്വസി മടങ്ങിയത്.

TAGS :

Next Story