സണ്‍റൈസേഴ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു
ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളാണ് ഇരുടീമുകളും വരുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ ഡേവിഡ് മില്ലര്‍, ഷംസി, കാര്‍ത്തിക്ക് ത്യാഗി എന്നിവര്‍ക്ക് പകരം ക്രിസ് മോറിസ്, എവിന്‍ ലൂയിസ്, ജയ്ദേവ് ഉനദ്കട്ട് എന്നിവര്‍ കളിക്കും.
സണ്‍റൈസേഴ്സില്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കേദാര്‍ യാദവ് എന്നിവര്‍ക്ക് പകരം അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, ജേസണ്‍ റോയ് എന്നിവര്‍ കളിക്കും. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ. അതുകൊണ്ട് മിന്നും പ്രകടനമാണ് രാജസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
അവസാന മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വി വഴങ്ങി. അര്‍ധസെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ച സഞ്ജു മാത്രമാണ് മത്സരത്തില്‍ രാജസ്ഥാന് വേണ്ടി തിളങ്ങിയത്. മറ്റ് ബാറ്റ്സ്മാന്‍മാരെല്ലാം മോശം പ്രകടനം പുറത്തെടുക്കുന്നത് രാജസ്ഥാന് തലവേദന സൃഷ്ടിക്കുന്നു. ശക്തമായ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിലാണ് ടീമിന്റെ പ്രതീക്ഷ
മികച്ച ബൗളര്‍മാരുണ്ടായിട്ടും ബാറ്റ്സ്മാന്‍മാര്‍ തീര്‍ത്തും നിറം മങ്ങുന്നതാണ് സണ്‍റൈസേഴ്‌സിന് തലവേദനയാകുന്നത്. മികച്ച ബൗളര്‍മാരുണ്ടായിട്ടും ബാറ്റ്സ്മാന്‍മാര്‍ തീര്‍ത്തും നിറം മങ്ങുന്നു. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ തുടങ്ങിയ മികച്ച താരങ്ങളെല്ലാം തുടര്‍ച്ചയായി മത്സരങ്ങളില്‍ പരാജയപ്പെടുന്നു. റാഷിദ്ഖാന്‍ നയിക്കുന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് കരുത്തുറ്റതാണ്. നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി രാജസ്ഥാന്‍ ആറാമതാണ്. ഒരുജയം മാത്രം നേടി രണ്ട് പോയന്റുള്ള സണ്‍റൈസേഴ്സ് അവസാന സ്ഥാനത്തും.
Adjust Story Font
16