Quantcast

ഐ.സി.സി ഏകദിന റാങ്കിംഗ്; കുലുങ്ങാതെ കോഹ്‍ലി, രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്

കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ മികച്ച പ്രകടനത്തിലൂടെ രോഹിത് ശര്‍മ പോയിന്‍റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി

MediaOne Logo

Sports Desk

  • Updated:

    2022-02-09 10:45:46.0

Published:

9 Feb 2022 10:37 AM GMT

ഐ.സി.സി ഏകദിന റാങ്കിംഗ്; കുലുങ്ങാതെ കോഹ്‍ലി, രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്
X

ഐ.സി.സി പുതുക്കിയ ഏകദിന റാങ്കിംഗ് പട്ടിക പുറത്തു വിട്ടു. ബാറ്റിംഗ് റാങ്കിങില്‍ പാക്കിസ്ഥാൻ ബാറ്റർ ബാബർ അസം 873 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമാണ്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ മികച്ച പ്രകടനത്തിലൂടെ രോഹിത് ശര്‍മ പോയിന്‍റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി.രണ്ടാം സ്ഥാനത്തുള്ള കോഹ്ലിക്ക് 828 പോയിന്‍റും രോഹിത് ശർമക്ക് 807 പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്കൻ ബാറ്റർ ക്വിന്‍റണ്‍ ഡീക്കോക്കും ആസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ചുമാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റു ബാറ്റർമാർ.

ബൗളിങ് റാങ്കിംഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർ മാത്രമാണ് ഇടം പിടിച്ചത്. 686 പോയിന്റുമായി പേസ് ബൗളർ ജസ്പ്രീത് ബുംറ ഏഴാം സ്ഥാനത്താണ്. ന്യൂസിലാന്റ് ബൗളർ ട്രെന്റ് ബോൾട്ടാണ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത്

ഓൾറൗണ്ടർമാരുടെ കൂട്ടത്തിലും ഒരു ഇന്ത്യൻ താരത്തിന് മാത്രമാണ് ആദ്യ പത്തിൽ ഇടംപിടിക്കാനായത്. 229 പോയിന്റുമായി രവീന്ദർ ജഡേജ എട്ടാം സ്ഥാനത്താണ്. 416 പോയിന്റുമായി ബംഗ്ലാദേശ് ഓൾറൗണ്ടർ ശാകിബുൽ ഹസനാണ് ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത്

TAGS :

Next Story