Quantcast

പാകിസ്താൻ ഇല്ലെങ്കിൽ ഇന്ത്യയിലേക്ക് സ്‌കോട്‌ലാൻഡ്; ഏകദിന ലോകകപ്പിന് കല്ലുകടി

ഏഷ്യാ കപ്പിന് പാകിസ്താനിലേക്ക് ഇന്ത്യ ഇല്ല എന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് പാകിസ്താനും കളിക്കാനില്ലെന്ന നിലപാട് എടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-07-14 05:24:02.0

Published:

13 July 2023 4:58 AM GMT

ICC World Cup- Scotland
X

പാകിസ്താന്‍ ടീം

ദുബൈ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താൻ കളിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത ഇല്ല. ഏഷ്യാ കപ്പിന് പാകിസ്താനിലേക്ക് ഇന്ത്യ ഇല്ല എന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യയില്‍ പാകിസ്താനും കളിക്കാനില്ലെന്ന നിലപാട് എടുത്തത്. എന്നാൽ ഇക്കാര്യത്തിലൊരു വ്യക്തത പാക് ക്രിക്കറ്റ് ബോർഡിന്റെയോ സർക്കാറിന്റെയോ ഭാഗത്ത് നിന്നും ഇനിയുമുണ്ടായിട്ടില്ല.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിൽ കളിക്കുന്നതിന് പകരം പുറത്തൊരു നിഷ്പക്ഷ വേദി പാക് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയോട് ആവശ്യപ്പെട്ടേക്കും എന്നാണ് അറിയുന്നത്. എന്നാൽ ഈ തീരുമാനത്തോട് ഐ.സി.സി മുഖം തിരിക്കും എന്നതിനാലാണ് പാകിസ്താന്റെ ലോകകപ്പ് പങ്കാളിത്തവും സംശയനിഴലിലായിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യമാണ് പാകിസ്താന് പകരം പത്താം ടീം ആയി ആര് കളിക്കും എന്നത്. പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് വിട്ട് നിന്നാല്‍ യോഗ്യതയുടെ വക്കോളമെത്തിയ സ്‌കോട്‌ലാൻഡിന് സ്വാഭാവികമായും യോഗ്യത ലഭിക്കും.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയ്ക്കും നെതർലാൻഡ്‌സിനും താഴെ മൂന്നാം സ്ഥാനത്താണ് സ്‌കോട്‌ലാൻഡ് ഫിനിഷ് ചെയ്തത്. ഇതാണ് സ്‌കോട്‌ലാൻഡിന് നറുക്ക് വീഴാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 2007ന് ശേഷം സ്‌കോട്‌ലാൻഡ് ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല. 2007ന് ശേഷം നടന്ന ലോകകപ്പളുടെ യോഗ്യതാ കടമ്പയൊന്നും ടീമിന് കടയ്ക്കാനായിരുന്നില്ല. പാകിസ്താന്റെ അഭാവത്തിൽ ഏകദിന ലോകകപ്പ് കളിക്കാൻ സ്‌കോട്‌ലാൻഡിനായാൽ അത് ചരിത്രമാകും. അതേസമയം പാകിസ്താൻ ലോകകപ്പ് ബഹിഷ്‌കരിക്കാൻ സാധ്യത നന്നെ കുറവാണന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് ബഹിഷ്കരിച്ചാല്‍ വിലക്കിന് പുറമെ ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായമൊന്നും പാകിസ്താന് ലഭിക്കില്ല. സാമ്പത്തികമായി അത്ര മെച്ചത്തിൽ അല്ലാത്തതിനാൽ പാകിസ്താൻ കടുത്ത തീരുമാനം എടുത്തേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയില്‍ കളിക്കുന്നതിന് പാക് കളിക്കാര്‍ക്കൊന്നും പ്രശ്നമില്ല.

TAGS :

Next Story