Quantcast

'അഹങ്കാരമാണിത്'; പാക് കളിക്കാരെ ഐ.പി.എല്ലിൽ കളിപ്പിക്കാത്തതിനെതിരെ ഇമ്രാൻ ഖാൻ

പാകിസ്താൻ ആതിഥേയരാകുന്ന 2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടക്കുമെന്നാണ് വാർത്തകൾ

MediaOne Logo

Web Desk

  • Published:

    1 April 2023 4:17 PM GMT

Imran Khan against India for not allowing Pakistan player in IPL
X

Imran Khan

ഐ.പി.എല്ലിൽ പാകിസ്താനിൽനിന്നുള്ള താരങ്ങളെ കളിപ്പിക്കാത്തതിനെതിരെ മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ. 2008ൽ നടന്ന ഐ.പി.എലിന്റെ ആദ്യ എഡിഷനിൽ പാകിസ്താൻ താരങ്ങളുണ്ടായിരുന്നു, എന്നാൽ മുംബൈയിൽ നടന്ന ആക്രമണത്തെ തുടർന്ന് അവർ പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇമ്രാന്റെ പ്രതികരണം.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സങ്കടകരവും നിർഭാഗ്യകരവുമാണ്. ക്രിക്കറ്റ് സൂപ്പർ പവർ എന്ന നിലയിൽ ഇന്ത്യ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് പെരുമാറുന്ന രീതിയിൽ വളരെയധികം അഹങ്കാരമുണ്ട്' പാകിസ്താൻ ലോകകപ്പ് ജേതാക്കളായപ്പോൾ ടീമിനെ നയിച്ച അദ്ദേഹം ടൈംസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മറ്റേത് രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് കണ്ടെത്താൻ കഴിയുന്നതിനാൽ ആര് കളിക്കണം, ആര് കളിക്കേണ്ടയെന്ന് തീരുമാനിക്കുന്ന തരത്തിൽ അവർ അഹങ്കാരവും ഏകാധിപത്യവും കാണിക്കുകയാണെന്നും പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് നേതാവ് കൂടിയായ അദ്ദേഹം വിമർശിച്ചു. പാക് താരങ്ങൾക്കെതിരെയുള്ള നടപടി വിചിത്രമാണെന്നും പറഞ്ഞു.

അതേസമയം, ഐ.പി.എല്ലിൽ പങ്കെടുക്കാനാകാത്തതിൽ പാക് താരങ്ങൾ നിരാശരാകേണ്ടെന്നും പാകിസ്താനിൽ മികച്ച ലീഗുണ്ടെന്നും വിദേശ കളിക്കാരടക്കം കളിക്കാനെത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താൻ ആതിഥേയരാകുന്ന 2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടക്കുമെന്നാണ് വാർത്തകൾ. എന്നാൽ ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങൾ ഇത്തരം വേദിയിൽ നടത്തണമെന്നതിൽ തീരുമാനമായിട്ടില്ല.

Imran Khan against India for not allowing Pakistan player in IPL

TAGS :

Next Story