Quantcast

ചഹാറിന് പകരം വാഷിംഗ്ടൺ സുന്ദർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ മാറ്റം

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് ഷമിക്കൊപ്പം പരിഗണിക്കുന്ന പേസർ കൂടിയാണ് ചഹാർ

MediaOne Logo

Web Desk

  • Updated:

    8 Oct 2022 4:25 PM

Published:

8 Oct 2022 4:21 PM

ചഹാറിന് പകരം വാഷിംഗ്ടൺ സുന്ദർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ മാറ്റം
X

ടി20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ആശങ്ക സമ്മാനിച്ച് പേസർ ദീപക് ചഹാറിന് പരിക്ക്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ മാറ്റം വരുത്തി. ചഹാറിന് പകരം അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽ വാഷിംഗ്ടൺ സുന്ദറിനെ പകരക്കാരനായി പ്രഖ്യാപിച്ചു. റാഞ്ചിയിലും ന്യൂ ഡൽഹിയിലും ആണ് മത്സരങ്ങൾ.

ടി20 ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ താരം കൂടിയായ ചഹാറിനെ പുറംവേദനയെ തുടർന്നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയത്. ലക്‌നൗവിലെ ആദ്യ ഏകദിനത്തിൽ ദീപക് ചഹാർ കളിച്ചിരുന്നില്ല. ഇന്ത്യയുടെ നിർണ്ണായക ഓൾറൗണ്ടർമാരിലൊരാളാണ് ദീപക്. ന്യൂബോളിൽ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റ് നേടാനും കഴിവുള്ള താരം. അവസാന മത്സരങ്ങളിൽ ഡെത്ത് ഓവറുകളിലും മികവ് കാട്ടിയിരുന്നു.

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് ഷമിക്കൊപ്പം പരിഗണിക്കുന്ന പേസർ കൂടിയാണ് ചഹാർ. നിലവിൽ ഷമിയോടൊപ്പം ദീപക്കിനോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താൻ ആവിശ്യപ്പെട്ടിട്ടുണ്ട്. 12ാം തീയ്യതിയാണ് ഇരുവരുടേയും ഫിറ്റ്നസ് ടെസ്റ്റ്.

ഈ വർഷം ഫെബ്രുവരിയിലാണ് വാഷിംഗ്ടൺ സുന്ദർ ഇതിന് മുമ്പ് ഏകദിനത്തിൽ കളിച്ചത്. പരിക്കിൻറെ നീണ്ട ഇടവേളക്കുശേഷമാണ് വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്.

TAGS :

Next Story