'കളി കമ്പനി കാണാനിരിക്കുന്നേയുള്ളൂ...';പ്രതികരണവുമായി രോഹിത് ശര്‍മ
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 400 റണ്‍സിന് മുകളില്‍ രോഹിത് നേടിയിരുന്നു
കോവിഡ് ഭീതിമൂലം ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത്ശര്‍മ. നിര്‍ത്തിവെച്ച പരമ്പര ഇനി നടക്കുമോയെന്ന് അറിയില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിനായരുന്നു പരമ്പരയില്‍ ആധിപത്യം രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര തന്റെ കരിയറിലെ ഏറ്റവും മികച്ച പരമ്പരയൊന്നുമല്ല. മികച്ച പരമ്പരയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ് രോഹിത് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 400 റണ്‍സിന് മുകളില്‍ രോഹിത് നേടിയിരുന്നു. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ ഫിസിയോ യോഗേഷ് പര്‍മാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ ഭീതി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പരമ്പര ഉപേക്ഷിച്ചത്. എന്നാല്‍ പരമ്പര ഉപേക്ഷിക്കില്ലെന്നും അടുത്ത വര്‍ഷം മത്സരം നടത്തുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു.
അതേസമയം, ഐപിഎല്‍ 2021 സീസണില്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 10 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫില്‍ എത്താനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. മികച്ച റണ്‍ റേറ്റിന്റെ മത്സരങ്ങള്‍ ജയിക്കുന്നതിനോടൊപ്പം മറ്റുള്ള ടീമുകളുടെ വിജയവും കണക്കാക്കിയായിരിക്കും പ്ലേ ഓഫ് സാധ്യത.
Adjust Story Font
16