Quantcast

'സോഷ്യൽ മീഡിയയല്ല തീരുമാനിക്കുന്നത്'; പൂനെ ടെസ്റ്റിൽ രാഹുൽ കളിക്കുമെന്ന് സൂചന നൽകി ഗംഭീർ

ശുഭ്മാൻ ഗിൽ മടങ്ങിയെത്തുമ്പോൾ ആരാകും പുറത്തിരിക്കുകയെന്നതിൽ ഗംഭീർ വ്യക്തത വരുത്തിയില്ല

MediaOne Logo

Sports Desk

  • Published:

    23 Oct 2024 10:49 AM GMT

Social media doesnt decide; Gambhir hinted that Rahul will play in the Pune Test
X

പൂനെ: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ പൂനെയിൽ നടക്കാനിരിക്കെ മധ്യനിരയിൽ ആരൊക്കെ കളിക്കുമെന്ന കാര്യത്തിൽ സൂചന നൽകി പരിശീലകൻ ഗൗതം ഗംഭീർ. വാർത്താ സമ്മേളനത്തിനിടെ കെ.എൽ രാഹുലിന് ഇനിയും അവസരങ്ങൾ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു ടെസ്റ്റിൽ താരത്തിന്റെ മോശം ഫോം സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേകുറിച്ചുള്ള ചോദ്യങ്ങൾക്ക് സോഷ്യൽമീഡിയ ടീം സെലക്ഷനിൽ മാനദണ്ഡമാകില്ലെന്ന് ഗംഭീർ വ്യക്തമാക്കി.

ടീം മാനേജ്‌മെന്റും ലീഡർഷിപ്പ് ഗ്രൂപ്പും എന്താണോ ചിന്തിക്കുന്നത് അതാണ് ടീം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു. രാഹുൽ തുടരുകയാണെങ്കിൽ ശുഭ്മാൻ ഗിൽ മടങ്ങിയെത്തുമ്പോൾ സർഫറാസ് ഖാൻ പുറത്തിരിക്കേണ്ടിവരുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായി.

ന്യൂസിലൻഡിനെതിരായ ബെംഗളൂരു ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 46ന് ഓൾ ഔട്ടായപ്പോൾ പൂജ്യത്തിന് പുറത്തായ രാഹുൽ രണ്ടാം ഇന്നിംഗ്‌സിൽ 12 റൺസാണ് നേടിയത്. ശുഭ്മാൻ ഗില്ലിൻറെ അഭാവത്തിൽ മാത്രം പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടിയ സർഫറാസ് ഖാനാകട്ടെ ആദ്യ ഇന്നിംഗ്‌സിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ 150 റൺസുമായി തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ പൂനെ ടെസ്റ്റിൽ ജയം അനിവാര്യമാണ്.

TAGS :

Next Story