ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ പാകിസ്താന്‍; ഇന്ത്യ- പാകിസ്താന്‍ മത്സരം ഒക്ടോബർ 15 ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ
അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട തർക്കവും അനിശ്ചിതത്വവും ഒഴിവാക്കി ലോകകപ്പിനായി ഇന്ത്യ പര്യടനം നടത്താൻ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമെന്ന് സ്പോർട്സ് വെബ്സൈറ്റായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. പിസിബി ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം ദുബായിലെ ഐസിസി ഓഫീസ് സന്ദർശിച്ചത് ഇതുമായി ബന്ധപ്പെട്ടാണെന്നാണ് നിരീക്ഷണം.
ഇതുവരെ തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പാകിസ്താന്റെ കളികൾ നടക്കും. ചെന്നൈയ്ക്കൊപ്പം ഏറ്റവും കൂടുതൽ പാകിസ്ഥാൻ മത്സരങ്ങൾക്ക് ബിസിസിഐ സൗത്ത് സോണിൽ വേദികൾ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിൽ ഇന്ത്യ പാക്കിസ്താൻ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. തീയതികളിലും വേദികളുടെയും അന്തിമ തീരുമാനം ബിസിസിഐക്കാണ്. നിലവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ശേഷം, ബന്ധപ്പെട്ടവരിൽ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം, ആതിഥേയർ എന്ന നിലയിൽ ബിസിസിഐ ഇതുസംബന്ധിച്ച തീരുമാനത്തിലെത്തും. അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നവംബർ 19ന് ഫൈനൽ മത്സരം നടക്കും. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടൂർണമെന്റിൽ 10 ടീമുകൾ കളിക്കും, അതിൽ എട്ട് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്- ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ. മത്സരങ്ങൾ റൗണ്ട് റോബിൻ ഘടനയിലായിരിക്കും, ഓരോ ടീമും ഓരോ ടീമിനെതിരെയും ഒരിക്കലെങ്കിലും കളിക്കും. ഓരോ ടീമിനും ഒമ്പത് മത്സരങ്ങൾക്ക് ശേഷം, ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന നാല് ടീമുകൾ സെമിഫൈനലിലെത്തും. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, നെതർലൻഡ്സ്, നേപ്പാൾ, ഒമാൻ തുടങ്ങി നിരവധി ടീമുകൾ തമ്മിലുള്ള യോഗ്യതാ മത്സരങ്ങൾക്ക് ശേഷം അവസാന രണ്ട് ടീമുകളെ തെരഞ്ഞൈടുക്കും.
Adjust Story Font
16