നവരാത്രി ആഘോഷം: ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ തിയതി മാറ്റിയേക്കും
ഒക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: നവരാത്രി പ്രമാണിച്ച് ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ സാധ്യത. ഒക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരമെന്നതിനാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ മത്സരത്തിന്റെ തീയതി മാറ്റാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ തിക്കും തിരക്കും കണക്കിലെടുത്ത് നവരാത്രിക്കും ഇന്ത്യ-പാക് മത്സരത്തിനും ഒരുപോലെ സുരക്ഷ നല്‍കാനാവില്ലെന്ന് ലോക്കല്‍ പൊലീസും വ്യക്തമാക്കിയതായാണ് വിവരം.
ഇക്കാര്യം ബി.സി.സിഐ അധികൃതർ ഐ.സി.സിയെ ധരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ തീരുമാനമൊന്നും വന്നിട്ടില്ല. ലോകകപ്പിന് വേദിയാകുന്ന എല്ലാ സംസ്ഥാന അസോസിയേഷനുകളുമായും ജൂലൈ 27ന് ബി.സി.സി.ഐ ചർച്ച നടത്തുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും കാര്യങ്ങള്‍ വിലയിരുത്തുക.
ഒക്ടോബർ 5നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ആസ്‌ട്രേലിയക്കെതിരെ ചെന്നൈയിലാണ്. ഒക്ടോബർ 11ന് അഫ്ഗാനിസ്താമനെതിരെയാണ് രണ്ടാം മത്സരം. പിന്നാലെയാണ് പാകിസ്താനെതിരായ പോരാട്ടം.
അതേസമയം തീയതി മാറ്റാന്‍ തീരുമാനിച്ചാല്‍ അത് നേരത്തേ ടിക്കറ്റും താമസൗകര്യവും മറ്റും ബുക്ക് ചെയ്ത ആരാധകര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിഞ്ഞിരുന്നു. മാത്രമല്ല മത്സരം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകള്‍ പലതും നേരത്തേ തന്നെ ആരാധകര്‍ ബുക്ക് ചെയ്തിരുന്നു.
Adjust Story Font
16