ആസ്‌ട്രേലിയയോട് ന്യൂസിലാൻഡ് തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാമത്
ന്യൂസിലന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമാണ്. ബംഗ്ലാദേശ് നാലാം സ്ഥാനത്തും പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്.
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയ 172 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന്റെ നേട്ടം ഇന്ത്യക്ക്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി.
ന്യൂസിലാന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമാണ്. ബംഗ്ലാദേശ് നാലാം സ്ഥാനത്തും പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്.
ആസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സില്‍ 164 റണ്‍സിന് പുറത്താക്കി 369 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 172 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോര്‍ബോര്‍ഡ് ചുരുക്കത്തില്‍, ആസ്ട്രേലിയ, 383,164, ന്യൂസിലാന്‍ഡ്-179,196
204 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ആസ്ട്രേലിയ മൂന്നാം ദിനം 51.1 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ പ്രകടനമാണ് ആസ്ട്രേലിയയെ പൂട്ടിയത്. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിമ മൂന്നാം ദിനം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ദിനം എല്ലാവരും അതിവേഗത്തില്‍ മടങ്ങി. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് കിവികളുടെ കഥ കഴിച്ചത്.
Adjust Story Font
16