Quantcast

അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം; ബൗളിങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി

MediaOne Logo

Web Desk

  • Updated:

    2022-06-19 14:40:17.0

Published:

19 Jun 2022 2:35 PM GMT

അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം; ബൗളിങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
X

ബാംഗ്ലൂര്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 പരമ്പരയില്‍ അവസാന മത്സരത്തിലും ഇന്ത്യന്‍ നായകന്‍ റിഷബ് പന്തിന് ടോസ് നഷ്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയില്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് ടോസ് നേടാനായിട്ടില്ല. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മഴയെ തുടര്‍ന്ന് 19 ഓവറാക്കി ചുരുക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നോവറിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക് വാദുമാണ് പുറത്തായത്.

പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന ടി20 ക്ക് ഇറങ്ങുമ്പോൾ പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിനെയും ആരാധകരെയും തൃപ്തിപ്പെടുത്തില്ല. മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും തപ്പിത്തടയുന്നതൊഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്. വിക്കറ്റ് വീഴ്ത്തുന്നതിൽ ബൗളർമാർ മത്സരിക്കുന്നതും ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരുടെ ഉജ്വല ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

മികവ് തുടരനാവാത്തതും സീനിയർ താരങ്ങളുടെ പരിക്കുമാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. ക്യാപ്ടൻ ബാവുമയാണ് പരിക്കേറ്റവരുടെ പട്ടികയിലെ അവസാന പേരുകാരൻ.. എന്നാലും മാച്ച് വിന്നർമാരുടെ നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ കരുതിയിരിക്കണം. ഇന്നത്തെ മത്സരത്തില്‍ ടോസ് നിർണായകമാണ്. ടോസ് നേടുന്നവർ ആദ്യം ബൗൾചെയ്യാനാകും തീരുമാനിക്കുക


TAGS :

Next Story