Quantcast

സെഞ്ചൂറിയനിൽ ക്ലാസിക് സെഞ്ചുറിയുമായി രാഹുൽ; ഇന്ത്യ 245 റൺസിന് പുറത്ത്

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒന്നിൽ കൂടുതൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യൻ താരമായി രാഹുൽ.

MediaOne Logo

Web Desk

  • Published:

    27 Dec 2023 9:38 AM GMT

സെഞ്ചൂറിയനിൽ ക്ലാസിക് സെഞ്ചുറിയുമായി രാഹുൽ; ഇന്ത്യ 245 റൺസിന് പുറത്ത്
X

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 245 റൺസിന് പുറത്ത്. കെ.എൽ രാഹുലിന്റെ സെഞ്ചുറി മികവിലാണ് 67.4 ഓവറിൽ 245 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇന്ത്യക്കായി 101 റൺസെടുത്ത് രാഹുൽ ടോപ് സ്‌കോററായി. 38 റൺസുമായി വിരാട് കോഹ്ലിയും 24 റൺസുമായി ശർദുൽ ഠാക്കൂറും മികച്ച പിന്തുണനൽകി. ദക്ഷിണാഫ്രിക്കക്കായി കഗിസൊ റബാഡ അഞ്ച് വിക്കറ്റെടുത്തു. നന്ദ്രെ ബർഗർ മൂന്നും മാർക്കോ ജാൻസൻ, കോട്‌സെ എന്നിവർ ഓരോ വിക്കറ്റ് വിതവും നേടി.

ആദ്യഘട്ടത്തിൽ വലിയ തകർച്ച നേരിട്ട ഇന്ത്യ പിന്നീട് പിടിച്ചുനിൽക്കുകയായിരുന്നു. ആദ്യ പത്ത് ഓപ്പറിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ(5), യശ്വസി ജയ്‌സ്വാൾ(17) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ആദ്യദിനം മഴമൂലം മൂന്നാംസെഷൻ പൂർത്തിയാക്കാനായിരുന്നില്ല.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒന്നിൽകൂടുതൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യൻ താരമായി രാഹുൽമാറി. അഞ്ച് സെഞ്ചുറിയുള്ള സച്ചിൻ ടെണ്ടുൽക്കറാണ് മുന്നിൽ. സെഞ്ചൂറിയനിൽ രണ്ട് സെഞ്ചുറിനേടുന്ന ആദ്യവിദേശതാരമെന്ന പ്രത്യേകതയും ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്വന്തമാക്കി.

TAGS :

Next Story