വിമർശിച്ചവരെകൊണ്ട് തന്നെ കയ്യടിപ്പിക്കാൻ ടീം ഇന്ത്യ ന്യൂസിലാൻഡിലേക്ക്; പ്രതീക്ഷയോടെ സഞ്ജു
ടി20 പരമ്പരയിലെ ആദ്യ മത്സരം നവംബർ 18 ന് ഇന്ത്യൻ സമയം 12 മണിക്കാണ്
ടി20 ലോകകപ്പിലെ പരാജയത്തിൽ കനത്ത വിമർശനമാണ് ടീം ഇന്ത്യ നേരിട്ടത്. സോഷ്യൽ മീഡിയയിൽ താരങ്ങളെ ഒറ്റതിരിഞ്ഞ് ട്രോളുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ന്യൂസിലാൻഡ് പര്യടനത്തിനായി ടീം ഇന്ത്യ സജ്ജമായി. മികച്ച ഫോം പുറത്തെടുത്ത് വിമർശിച്ചവരെകൊണ്ട് തന്നെ കയ്യടിപ്പിക്കാനാണ് ടീം ഒരുങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച പരമ്പരകളിൽ ടി20 ടീമിനെ ഹാർദിക് പാഢ്യയും ഏകദിന ടീമിനെ ശിഖർ ധവാനുമാണ് നയിക്കുന്നത്.
മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബർ 18 ന് ഇന്ത്യൻ സമയം 12 മണിക്കാണ്. 20, 22 തിയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഏകദിന പരമ്പര നവംബർ 25ന് ഇന്ത്യൻ സമയം രാവിലെ ഏഴുമണിക്കാണ്. രണ്ടാം മത്സരം 27 നും മൂന്നാമത്തേത് 30 നും നടക്കും.
ടി20 ടീം- ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.
ഏകദിന ടീം- ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക്.
അതേസമയം ന്യൂസിലാൻഡ് ക്രിക്കറ്റുമായുള്ള കാരാറിൽ നിന്ന് ഒഴിവായ ബോൾട്ടിനെ മാറ്റിനിർത്തി ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. മാർട്ടിൻ ഗപ്റ്റിലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 30 കാരനായ ഫാസ്റ്റ് ബൗളർ ആദം മിൽനയെ ഏകദിന-ടി20 ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷത്തിന് ശേഷമാണ് മിൽനയെ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കെയിൻ വില്യംസണാണ് ടീമിനെ നയിക്കുന്നത്. കൈൽ ജാമിസണെയും ബെൻ സിയേഴ്സിനെയും പരിക്കുമൂലം പരിഗണിച്ചിട്ടില്ല. ജിമ്മി നീഷാം മൂന്നാമത്തെ ഏകദിനത്തിൽ കളിക്കില്ല. വിവാഹത്തിനായാണ് താരത്തിന് അവധി നൽകുന്നത്.
ടി20 ടീം: കെയ്ൻ വില്യംസൺ (നായകൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്ക്‌നർ
ഏകദിന ടീം: കെയ്ൻ വില്യംസൺ (നായകൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ടോം ലാതം (വിക്കറ്റ് കീപ്പർ), മാറ്റ് ഹെൻറി
Adjust Story Font
16