Quantcast

മുന്‍ ഇന്ത്യന്‍ നായകന്‍റെ കണ്ണിന് മാരക പരിക്ക് ; ചിത്രം പങ്കുവച്ച് താരം

യു.എസ് മൈനർ ലീഗ് ക്രിക്കറ്റിൽ സിലിക്കൺ വാലി സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-10-02 12:14:44.0

Published:

2 Oct 2022 12:05 PM GMT

മുന്‍ ഇന്ത്യന്‍ നായകന്‍റെ കണ്ണിന് മാരക പരിക്ക് ; ചിത്രം പങ്കുവച്ച് താരം
X

മുൻ ഇന്ത്യൻ താരം ഉന്മുക്ത് ചന്ദിന് മാരക പരിക്ക്. യു.എസ് മൈനർ ലീഗ് ക്രിക്കറ്റിൽ സിലിക്കൺ വാലി സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്‍റെ കണ്ണിനാണ് പരിക്ക്. ഇടതു കണ്ണിന് പരിക്കേറ്റ ചിത്രങ്ങൾ ഉന്മുക്ത് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. കരിയറിന് ഭീഷണിയായ പരിക്കല്ലെന്നും വലിയൊരു ഒരു ദുരന്തത്തെ അതിജീവിച്ചുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

''ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും സുഗമമായ യാത്രയല്ല. ചിലപ്പോള്‍ നിങ്ങൾ വിജയ ശ്രീലാളിതരായി വീട്ടില്‍ തിരിച്ചെത്തുന്നു, മറ്റു ചില ദിവസങ്ങളിൽ നിരാശയോടെയും ഒപ്പം പരിക്കുകളോടെയും മടങ്ങിയെത്തുന്നു. ഒരു ദുരന്തത്തെ അതിജീവിച്ചതിന് ദൈവത്തോട് നന്ദിയറിയിക്കുന്നു. മനോഹരമായി കളിക്കുക, ഒപ്പം സുരക്ഷിതരായിരിക്കുക''- ഉന്മുക്ത് കുറിച്ചു.

2012 അണ്ടർ 19 ലോകകപ്പിലെ അവിസ്​മരണീയ പ്രകടനത്തിലൂടെയാണ്​ ഉന്മുക്​ത്​ ക്രിക്കറ്റ്​ ലോകത്ത്​ ശ്രദ്ധാകേന്ദ്രമായത്​. ആസ്​ട്രേലിയക്കെതിരെ ഫൈനലിൽ 111 റൺസെടുത്ത്​ പുറത്താകാതെ നിന്ന ഉന്മുക്തിന്‍റെ മികവിലാണ്​ ഇന്ത്യ ലോകകിരീടം നേടിയത്​. 2012ൽ ഐ.പി.എല്ലിൽ അരങ്ങേറിയ ഉന്മുക്​തിന്​ കാര്യമായി തിളങ്ങാനായില്ല. ആദ്യം ഡൽഹി ഡെയർ ഡെവിൾസിലും പിന്നീട്​ മുംബൈ ഇന്ത്യൻസിലും രാജസ്ഥാൻ റോയൽസിലുമെത്തി. 67 ഫസ്റ്റ്​ക്ലാസ്​ മത്സരങ്ങളിൽ നിന്നായി 3379 റൺസ്​ നേടിയിട്ടുണ്ട്​. പിന്നീട് തന്‍റെ 28ാം വയസ്സില്‍ താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് തന്‍റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു.

TAGS :

Next Story