അഡ്‌ലെയിഡിൽ അടപടലം; ഇന്ത്യക്കെതിരെ ഓസീസിന് 10 വിക്കറ്റ് ജയം, പരമ്പര 1-1
ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ ഓസീസ് താരം ട്രാവിസ് ഹെഡാണ് കളിയിലെ താരം
അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സിൽ സന്ദർശകരെ 175 റൺസിന് ഓൾഔട്ടാക്കിയ ഓസീസ് 19 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി 1-1 സമനിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യക്കായിരുന്നു ജയം. ആദ്യ ഇന്നിങ്‌സിൽ മിച്ചൽ സ്റ്റാർക്കായിരുന്നു അപകടകാരിയെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ പാറ്റ് കമ്മിൻസായിരുന്നു. അഞ്ച് വിക്കറ്റാണ് ഓസീസ് നായകൻ പിഴുതത്.
THE WTC POINTS TABLE...!!! 🏆 pic.twitter.com/wMp6wsk6yM
— Mufaddal Vohra (@mufaddal_vohra) December 8, 2024
128-5 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോർബോർഡിൽ റൺസ് ചേർക്കുന്നതിനിടെ ഋഷഭ് പന്തിനെ(28) നഷ്ടമായി. പാറ്റ് കമ്മിൻസിന്റെ ഓവറിൽ സ്റ്റീവ് സ്മിത്ത് ക്യാച്ച് നൽകിയായിരുന്നു മടക്കം. തൊട്ടുപിന്നാലെ ആർ അശ്വിനേയും(7), ഹർഷിത് റാണയേയും(0) കമ്മിൻസ് പുറത്താക്കി. മുഹമ്മദ് സിറാജിന്റെ(7) വിക്കറ്റ് ബോളണ്ട് സ്വന്തമാക്കി. 19 റൺസിന്റെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസ് 3.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. നഥാൻ മസ്‌കിനി(10)യും ഉസ്മാൻ ഖ്വാജ(9)യുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി സ്വന്തമാക്കി ആതിഥേയ ഇന്നിങ്‌സിന് കരുത്തായ ട്രാവിസ് ഹെഡാണ് കളിയിലെ താരം. ഡിസംബർ 14 മുതൽ ഗാബയിലാണ് മൂന്നാം ടെസ്റ്റ്
Adjust Story Font
16