Quantcast

കാര്യവട്ടത്തേക്ക് വീണ്ടും അന്താരാഷ്ട്ര മത്സരം: നവംബറിൽ ഇന്ത്യ-ആസ്‌ട്രേലിയ ടി20

കാര്യവട്ടത്ത് ഇതുവരെ നടന്നത് രണ്ട് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ്

MediaOne Logo

Web Desk

  • Updated:

    25 July 2023 3:44 PM

Published:

25 July 2023 2:37 PM

Karyavattom Greenfield Stadium
X

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ടി20 മത്സരം. ഇന്ത്യ-ആസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാകും കാര്യവട്ടത്ത് നടക്കുക. നവംബർ 26നാണ് മത്സരം. രാത്രി 7 മണിക്ക് ആരംഭിക്കും.

അഞ്ച് ടി20 മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യമത്സരം നവംബർ 23ന് വിശാഖപട്ടണത്ത് നടക്കും. കാര്യവട്ടത്ത് ഇതുവരെ നടന്നത് രണ്ട് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ്.

മത്സരക്രമം ബി.സി.സി.ഐ ഫിക്‌സ്‌ചർ കമ്മിറ്റിഅംഗീകരിച്ചു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമാണ് നടക്കുക.

Watch Video Report

TAGS :

Next Story