Quantcast

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20; ഹിന്ദു സംഘടനകളുടെ ഭീഷണി, ഗ്വാളിയോറിൽ നിരോധനാജ്ഞ

സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായി പോസ്റ്റിടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

MediaOne Logo

Sports Desk

  • Published:

    4 Oct 2024 10:44 AM GMT

India-Bangladesh 1st T20; Intimidation by Hindu organizations, Prohibition Order in Gwalior
X

ഗ്വാളിയോർ: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരക്ക് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ഞായറാഴ്ച ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന മത്സരത്തിനാണ് പ്രതിഷേധമുയർന്നത്. ഇതോടെ ഗ്വാളിയോറിൽ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ രണ്ടാം ടെസ്റ്റ് മത്സരം നടന്ന കാൺപൂരിലും പ്രതിഷേധമുയർന്നിരുന്നു.

ബംഗ്ലാദേശിൽ ഹൈന്ദവ വിശ്വാസികൾ അക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മത്സരദിവസം ഹിന്ദുമഹാസഭ ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, മേഖലയിൽ കൂട്ടംകൂടുന്നതിനും പ്രതിഷേധം സംഘടിപ്പിക്കുന്നതിനും വിലക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായി പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്ററുകൾ, ബാനറുകൾ, ആക്ഷേപകരമായ ഭാഷയിലുള്ള മറ്റു സന്ദേശങ്ങൾ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.

14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്‌റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കാനിരിക്കുന്നത്. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

TAGS :

Next Story