Quantcast

പ്രഥമ അണ്ടർ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്; ബംഗ്ലാദേശിനെതിരെ 41 റൺസ് ജയം

അർധ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ ഗോങ്കടി തൃഷയാണ് ഫൈനലിലെ താരം

MediaOne Logo

Sports Desk

  • Updated:

    2024-12-22 11:56:45.0

Published:

22 Dec 2024 11:54 AM GMT

First U-19 Asia Cup title for India; 41 runs win against Bangladesh
X

ക്വാലാലംപൂർ: Team India won the first Women's Under-19 T20 Asia Cup title. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ ബംഗ്ലാദേശ് 76 റൺസിൽ ഔൾഔട്ടായി.


ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർ ഗോങ്കടി തൃഷ അർധ സെഞ്ച്വറിയുമായി(52) മികച്ച പ്രകടനം നടത്തി. ക്യാപ്റ്റൻ നികി പ്രസാദ്(12), മിഥില വിനോദ്(17), ആയുഷി ശുക്ല(10)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനായി രണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കാണാനായത്. 22 റൺസെടുത്ത ജുവൈരിയ ഫെർഡോസ് ആണ് ടോപ് സ്‌കോറർ. ഇന്ത്യൻ ബൗളിങ് നിരയിൽ ആയുഷി ശുക്ല മൂന്ന് വിക്കറ്റ് നേടി. മലേഷ്യയിലെ ക്വാലാലംപൂറിലാണ് ഫൈനൽ മത്സരം നടന്നത്.

TAGS :

Next Story