Quantcast

സ്പീഡ് ഗൺ ആകാശ് ദീപ്; സാക് ക്രോളിയുടെ പ്രതിരോധം ഭേദിച്ച അത്ഭുത പന്ത്-വീഡിയോ

നാലാമനായി ക്രീസിലെത്തിയ ജോ റൂട്ട് തുടക്കത്തിൽ തന്നെ ആകാശ് ദീപിന്റെ ശക്തമായ എൽബഡബ്ല്യു അപ്പീൽ അതിജീവിച്ചു

MediaOne Logo

Web Desk

  • Published:

    23 Feb 2024 9:13 AM GMT

സ്പീഡ് ഗൺ ആകാശ് ദീപ്; സാക് ക്രോളിയുടെ പ്രതിരോധം ഭേദിച്ച അത്ഭുത പന്ത്-വീഡിയോ
X

റാഞ്ചി: 12ാം ഓവറിലെ നാലാമത്തെ പന്ത്. ക്രീസിൽ മികച്ച രീതിയിൽ കളിക്കുന്ന സാക് ക്രോളി. ബൗളിങ് എൻഡിൽ അരങ്ങേറ്റക്കാരൻ ആകാശ് ദീപ്. 141 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ യുവതാരത്തിന്റെ പന്ത് ഇംഗ്ലീഷ് ഓപ്പണറുടെ ഓഫ് സ്റ്റെമ്പുമായാണ് പറന്നത്. ഒരു നിമിഷം അന്താളിച്ച് നിന്ന ക്രോളി എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാവാതെ നിരാശനായി ഡ്രസിങ് റൂമിലേക്ക്.

സാക് ക്രോളിക്കെതിരെ ആകാശിന്റെ മധുരപ്രതികാരം കൂടിയായി മാറിയിത്. ഇന്നിങ്‌സിന്റെ നാലാം ഓവറിൽ ആകാശ് ദീപ് ഇംഗ്ലീഷ് ഓപ്പണറെ ബൗൾഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോ ബോളായതിനാൽ രക്ഷപ്പെടുകയായിരുന്നു. ഈ നിരാശ മറക്കുന്നതായി രണ്ടാമത്തെ അത്യുഗ്രൻ പ്രകടനം. ഇതോടെ ഇംഗ്ലണ്ട് 57-3ലേക്ക് കൂപ്പുകുത്തി. പൂജ്യത്തിന് ജോറൂട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയും 11 റൺസെടുത്ത ബെൻഡക്കറ്റിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചും അരങ്ങേറ്റ ടെസ്റ്റ് ആകാശ് ദീപ് അവിസ്മരണീയമാക്കി. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ട് ആദ്യം തന്നെ ആകാശ് ദീപിന്റെ ശക്തമായ എൽബഡബ്ല്യു അപ്പീൽ അതിജീവിച്ചു. റൂട്ട് വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് കരുതി ഇന്ത്യ റിവ്യു എടുത്തെങ്കിലും ചെറിയ വ്യത്യാസത്തിൽ റൂട്ട് രക്ഷപ്പെടുകയായിരുന്നു.



ആദ്യ പതിനഞ്ച് ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ സന്ദർശകരെ ജോ റൂട്ട്-ബെൻ ഫോക്‌സ് കൂട്ടുകെട്ട് 200 കടത്തുകയായിരുന്നു. ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 200-5 എന്ന നിലയിലാണ്. 67 റൺസുമായി ജോ റൂട്ടും 28 റൺസുമായി ബെൻ ഫോക്‌സുമാണ് ക്രീസിൽ.


TAGS :

Next Story