Quantcast

പവർപ്ലെയിൽ തകർത്തടിച്ച് സഞ്ജു; ഗസ് അറ്റ്കിൻസണിന്റെ ഓവറിൽ നേടിയത് 22 റൺസ്- വീഡിയോ

രണ്ടാം ഓവറിൽ നാല് ഫോറും ഒരു സിക്‌സറുമാണ് മലയാളി താരം പറത്തിയത്.

MediaOne Logo

Sports Desk

  • Updated:

    22 Jan 2025 4:21 PM

Published:

22 Jan 2025 4:14 PM

Sanju smashes Powerplay; 22 runs off Gus Atkinsons over - Video
X

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20യിൽ തകർത്തടിച്ച് സഞ്ജു സാംസൺ. 133 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് മലയാളി താരം നൽകിയത്. ഇംഗ്ലീഷ് പേസർ ഗസ് അറ്റ്കിൻസൻ എറിഞ്ഞ രണ്ടാം ഓവറിൽ നാല് ഫോറും ഒരു സിക്‌സറും സഹിതം 22 റൺസാണ് സഞ്ജു അടിച്ചെടുത്തത്. അറ്റ്കിൻസൻ എറിഞ്ഞ ഔട്ട്‌സൈഡ് ഓഫ് ബൗൺസർ ബൗണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. രണ്ടാം പന്തിൽ മിഡ്ഓഫിലൂടെ ബൗണ്ടറി നേടി. മൂന്നാം പന്തിൽ റണ്ണൊന്നും നേടാനായില്ല. എന്നാൽ തൊട്ടടുത്ത പന്തിൽ ഫ്‌ളാറ്റ് സിക്‌സർ പറത്തിയ മലയാളി താരം അവസാന രണ്ടും പന്തുകളിലും അതിർത്തികടത്തി..


ജോഫ്രാ അർച്ചർ എറിഞ്ഞ ആദ്യ ഓവർ കരുതലോടെ തുടങ്ങിയ മലയാളി താരം രണ്ടാം ഓവറിൽ ട്രാക്കിലെത്തുകയായിരുന്നു. ആർച്ചറിന്റെ ഓവറിൽ അറ്റ്കിൻസന് ക്യാച്ച് നൽകി (20 പന്തിൽ 26)യാണ് സഞ്ജു മടങ്ങിയത്. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ച്വറിയുമായി ജോസ് ബട്‌ലർ മാത്രമാണ്(68) ചെറുത്ത് നിൽപ്പ് നടത്തിയത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈഡൻഗാർഡനിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഫിൽ സാൾട്ടിനെ(0) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ഇന്ത്യക്ക് മികച്ചതുടക്കം നൽകി. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റിനെയും(4) അർഷ്ദീപ് മടക്കിയതോടെ സന്ദർശകർ പ്രതിരോധത്തിലായി. പവർപ്ലെ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായി. എന്നാൽ മറുഭാഗത്ത് തുടരെ വിക്കറ്റ് വീഴുമ്പോഴും നിലയുറപ്പിച്ച ജോസ് ബട്‌ലർ സ്പിൻ-പേസ് ബൗളർമാരെ നേരിട്ട് സ്‌കോറിംഗ് ഉയർത്തി. 44 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതമാണ് ബട്‌ലർ ഫിഫ്റ്റിയടിച്ചത്.

TAGS :

Next Story