Quantcast

സഞ്ജുവിന്റെ നിർബന്ധത്തിൽ റിവ്യൂ എടുത്ത് സൂര്യ; ബട്‌ലറിന്റെ വിക്കറ്റ് വീണത് ഇങ്ങനെ

24 റൺസെടുത്താണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മടങ്ങിയത്.

MediaOne Logo

Sports Desk

  • Published:

    28 Jan 2025 2:43 PM

Surya took the review on Sanjus insistence; This is how Buttlers wicket fell
X

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിർണായക റിവ്യൂ എടുത്ത് സഞ്ജു സാംസൺ. 9ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. വരുൺ ചക്രവർത്തിയെറിഞ്ഞ ഫുൾലെങ്ത് ബോൾ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടാനായിരുന്നു ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറിന്റെ ശ്രമം. എന്നാൽ ലെഗ്‌സൈഡിലേക്ക് മാറി ക്യാച്ച് കൈപിടിയിലൊതുക്കിയ വിക്കറ്റ് കീപ്പർ സഞ്ജു ക്യാച്ച് ഔട്ടിനായി അപ്പീൽ ചെയ്തു.

എന്നാൽ അമ്പയർ അനന്തപത്മനാഭൻ നോട്ടൗട്ട് വിധിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാറിന്റെ അരികിലെത്തിയ മലയാളി താരം ഔട്ട് ആണെന്ന് സമർത്ഥിച്ചു. ഒരു റിവ്യൂ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെങ്കിലും സഞ്ജുവിന്റെ കോൺഫിഡൻസിൽ സൂര്യ ഡിആർഎസ് എടുത്തു. ബാറ്റിന് ടച്ചുണ്ടായിരുന്നതായി സ്‌നികോയിൽ വ്യക്തമായതോടെ ഇന്ത്യക്ക് നിർണായക വിക്കറ്റ്. പരമ്പരയിൽ മികച്ച ഫോമിലുള്ള ബ്ടലർ 24 റൺസെടുത്ത് പുറത്ത്. 83-2 എന്ന നിലയിൽ ഇംഗ്ലണ്ട് പ്രതിരോധത്തിൽ. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

TAGS :

Next Story